ബാബു വര്‍ഗീസ് (70) ന്യൂയോര്‍ക്ക്

Published on 04 January, 2025
ബാബു വര്‍ഗീസ് (70) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ഇളമ്പര്‍ പൊയ്കയില്‍ കുടുംബാംഗം ബാബു വര്‍ഗീസ് (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ജനുവരി 1-ന് അന്തരിച്ചു. ദീര്‍ഘകാലമായി സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമായിരുന്നു. മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. 

ജനുവരി അഞ്ചായം തീയതി പൊതുദര്‍ശനവും തിങ്കളാഴ്ച സംസ്‌കാരവും നടക്കും. 

ആനി വര്‍ഗീസ് സഹധര്‍മ്മിണിയും, ഡോ. പ്രിന്‍സ് വര്‍ഗീസ്, ഡോ. പ്രിന്‍സി ജോണ്‍ എന്നിവര്‍ മക്കളുമാണ്. ഡോ, ഷായിസ്മി പ്രിന്‍സ്, ബിനോ ജോണ്‍ എന്നിവര്‍ ജാമാതാക്കളും, പെനിലോപ്പ് ആന്‍വര്‍ഗീസ്, അബീഗയില്‍ ഫെയിത്ത് ജോണ്‍, റിബേക്ക ആന്‍ മേരി എന്നിവര്‍ കൊച്ചുമക്കളുമാണ്. 

പരേതയായ മറിയാമ്മ തോമസ്, കുഞ്ഞമ്മ പാപ്പി, കൊച്ചിക്കന്‍ വര്‍ഗീസ് (ഫിലാഡല്‍ഫിയ), ഏലിയാമ്മ തോമസ്, കുഞ്ഞുമോന്‍ വര്‍ഗീസ്, ജോസ് പാപ്പി, ശോഭന തോമസ് (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരീ- സഹോദരങ്ങളുമാണ്. 

ദീര്‍ഘകാലം ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. 

ജനുവരി അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം വൈകുന്നേരം 4 മണി മുതല്‍ 8.30 വരെ മാര്‍ത്തോമാ പള്ളിയില്‍ വച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും, ജനുവരി ആറാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ദേവാലയത്തില്‍ വച്ച് ശുശ്രൂഷകളും തുടര്‍ന്ന് 11 മണിക്ക് മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക