ടൊറന്റോ: ടൊറൻ്റോ മലയാളീ സമാജം (TMS) മുൻ പ്രസിഡൻ്റും തോൺഹിൽ സ്വദേശിനിയുമായ ആലീസ് മാത്യു (84) അന്തരിച്ചു. TMS-ൻ്റെ ആദ്യകാല സംഘാടകയും, ദീർഘകാലം വിവിധ ഭാരവാഹിത്വവും വഹിച്ച വ്യക്തി കൂടി ആയിരുന്നു ആലീസ് മാത്യു. ഭർത്താവ് വിൻസെൻ്റ് അക്വിനാസ്. വെക്കേഷനായി നാട്ടിൽ എത്തിയപ്പോഴായിരുന്നു മരണം. പ്രമുഖ വ്യവസായിയും ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയറും ആയ ജോജി തോമസിൻ്റെ മാത്യ സഹോദരിയാണ്. കോട്ടയം മല്ലുശേരിയാണ് വീട്. സംസ്കാരം പിന്നീട്.