ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാനുവറ്റിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്. ഏഴു സി.ഇ ലഭിക്കുന്ന ഈ കോണ്‍ഫറന്‍സ് രാവിലെ 7 മണിക്ക് ബ്രോക്ക്ഫാസ്റ്റോടും രജിസ്‌ട്രേഷനോടുംകൂടി ആരംഭിച്ച് വൈകുന്നേരം 4.30-ന് അവസാനിക്കുന്നതാണ്.
'Transfermatium of Helth Care through Nursing Reserch'എന്ന തീമില്‍ നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ നഴ്‌സിംഗ് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഗവേഷണങ്ങളെ ആസ്പദമാക്കിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
നഴ്‌സസ്, നഴ്‌സ് പ്രാക്ടീഷണേഴ്‌സ്, നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് തുടങ്ങി നഴ്‌സിംഗ് മേഖലയിലുള്ള ഏവര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം
.
നഴ്‌സുമാരെ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉദ്യോഗപരിശീലനത്തിനും നിയമനത്തിനും ഈ അസോസിയേഷന്‍ മുന്‍കൈ എടുക്കുന്നു. ഹെല്‍ത്ത് ഫെയര്‍ നടത്തുക, സ്‌കോളര്‍ഷിപ്പ് നല്‍കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവ അസോസിയേഷന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു.
അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയില്‍ വഴിയും കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യാം. കോണ്‍ഫറന്‍സ് ദിവസവും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ (845 304 1580), ഡോ. അനു വര്‍ഗീസ് (508 740 7911), പ്രസന്ന ബാബു (718 619 3083), ഡോ. സിസി മാത്യു (845 709 0252), ലീന ആലപ്പാട്ട് (914 439 0783). വെബ്‌സൈറ്റ്: www.ninpaa.com