യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേടിയ അവിസ്മരണീയ വിജയത്തില്‍ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ബോള്‍ട്ടനില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയന്‍ പ്രതിനിധികളായ ജിപ്‌സണ്‍ ജോര്‍ജ് ഫിലിപ്‌സ്, സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിന്‍, ബിന്ദു ഫിലിപ്പ്, ജില്‍ജോ, റിജോമോന്‍ റെജി, എല്‍ദോ നെല്ലിക്കല്‍ ജോര്‍ജ്, ജേക്കബ് വര്‍ഗീസ്, അനുരാജ്, റീന റോമി, ഹെയ്‌സല്‍ മറിയം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണ്‍ നേതൃത്വം നല്‍കിയ ബാസില്‍ഡണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ സംഘടനയുടെ നാഷണല്‍ / റീജിയന്‍ ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു.
വര്‍ഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളില്‍ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 50 അംഗ കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന, ഗൃഹ സന്ദര്‍ശനം, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ യു കെയില്‍ നിന്നും കേരളത്തില്‍ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും സജീവ സാനിധ്യമായിരുന്നു.