Image

മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ച നവംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്

റോമി കുര്യാക്കോസ് Published on 28 November, 2024
മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍  ചര്‍ച്ച നവംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്

യു കെ:  'മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ?' എന്ന വിഷയത്തില്‍ യു കെയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങള്‍ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നില്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകള്‍ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധര്‍മ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചര്‍ച്ചക്ക് കളമൊരുക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ചാനല്‍ / തെരഞ്ഞെടുപ്പു വേദികളില്‍ പടവേട്ടുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ആയി (ZOOM) സംഘടിപ്പിക്കുന്ന ചര്‍ച്ച നവംബര്‍ 30 ശനിയാഴ്ച യു കെ സമയം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയായിരിക്കും നടത്തുക. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 10. 30 വരെയും മിഡില്‍ ഈസ്റ്റ് സമയം രാത്രി 7 മണി മുതല്‍ 9 മണി വരെയായിരിക്കും ചര്‍ച്ചയുടെ സമയ ക്രമം.

കെപിസിസി ജനറല്‍ സെക്രട്ടറിയും ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നണി പോരാളിയുമായ ജ്യോതികുമാര്‍ ചാമക്കാല, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഭാരത് ജോടോ - ന്യായ് യാത്രകളില്‍ അംഗവുമായിരുന്ന ഷീബ രാമചന്ദ്രന്‍, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചര്‍ച്ച പാനലുകളില്‍ വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായ രാജു പി നായര്‍, എഴുത്തുകാരിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു ചര്‍ച്ച വേദികളില്‍ അടക്കം എതിരാളികളെ നിഷ്പ്രഭമാക്കിയ യുവ നേതാവ് ഡോ. സോയ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് (എ ഐ പി സി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാല്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയുടെ ഭാഗമാകും.

കഴിഞ്ഞ കുറേ കാലങ്ങളായി യു ഡി എഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും നേതാക്കളെയും ഉന്നം വച്ച് ഒരു പറ്റം മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആളികത്തിച്ച 'കാഫിര്‍ പ്രയോഗ'വും ഇപ്പോള്‍ നടന്ന ഉപതെരെഞ്ഞെടുപ്പിലെ 'ട്രോളി പെട്ടി'യും സിപിഎം - ബിജെപി കൂട്ടുകെട്ടില്‍ പിറന്ന ആശയമെങ്കിലും, അവ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ഈ മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമ ധര്‍മ്മത്തിനെതിരായ ഈ പെരും നുണകള്‍ അല്പായുസ്സുകളെങ്കിലും ഇത്തരം വാര്‍ത്തകള്‍ വീഴ്ത്തുന്ന കരിനിഴലും പുകമറയും വെളിച്ചത് കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണം ഈ ചര്‍ച്ചയിലൂടെ സാധ്യമാക്കുന്നതിനുള്ള ശ്രമവും സംഘാടകര്‍ ഈ ചര്‍ച്ചയിലൂയിടെ ഉദ്ദേശിക്കുന്നുണ്ട്.

ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ (ZOOM) ആയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

Zoom Link:

https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1

Meeting ID: 890 9747 7985
Passcode: 505009

Date & Time:
30th November 2024

3.00 PM - 5.00 PM (UK Time )
8.30 PM - 10.30 PM (Indian Time)
7.00 PM - 9.00 PM ( Middle East Time)

Please use Hyperlink for Zoom Link
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക