Image

ഓ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയണിന്റ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജന്മദിനവും ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിക്കുന്നു

റോമി കുര്യാക്കോസ് Published on 03 December, 2024
 ഓ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയണിന്റ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജന്മദിനവും ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിക്കുന്നു

ഇപ്‌സ്വിച്ച്: ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ജന്മദിനവും ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും ജനുവരി 4ന് (ശനിയാഴ്ച) നടത്തപ്പെടും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് മുഖ്യാതിഥി ആയി പങ്കെടുക്കും. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ Rt. Hon. Cllr. ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും. 

ദൃശ്യ - ശ്രവ്യ മിഴിവ് പകരുന്ന കലാവിരുന്നുകള്‍ സംഗമിക്കുന്ന വേദിയില്‍, യു കെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ  'കേരള ബീറ്റ്‌സ് യു കെ' അനുഗ്രഹീത കാലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങള്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന 'ഫ്‌ലൈട്ടോസ് ഡാന്‍സ് കമ്പനി'യുടെ ഡാന്‍സ് ഷോയും മിഴിവേകും.

ഇപ്‌സ്വിച്ച് റീജിയന്‍ അംഗങ്ങള്‍ ഒരുക്കുന്ന രുചിയേറിയ 3 കോഴ്‌സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു  ആകര്‍ഷണം.

സംഗീത - നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്‌നേഹവിരുന്നിലേക്കും ഏവരേയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി (യു കെ) ഇപ്‌സ്വിച്ച് റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു മാങ്കുഴിയില്‍ (പ്രസിഡന്റ്): 07793122621

അഡ്വ. സി പി സൈജേഷ് (ജനറല്‍ സെക്രട്ടറി): 07570166789

ജിന്‍സ് വര്‍ഗീസ് (ട്രഷറര്‍): 07880689630

വേദിയുടെ വിലാസം: 
St. Mary Magdelen Catholic Church 
468 Norwich Rd
Ipswich IP1 6JS

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക