റിയാദ്: കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ 'കിയ റിയാദ്' മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും 2025 പുതുവര്‍ഷ കലണ്ടറും പ്രകാശനം ചെയ്തു റിയാദ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം കൂട്ടായ്മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ് അക്ബര്‍ നിര്‍വഹിച്ചു.
പ്രസിഡണ്ട് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയര്മാന് യഹിയ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. കിയ റിയാദ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവും, വിന്റര്‍ ഫെസ്റ്റ് 2024 സീസണ് 2 ഡിസംബര്‍ 26 ന് നടക്കും
ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്, മുഹമ്മദ് അമീര്‍, മുസ്തഫ പുന്നിലത്ത്. തല്‍ഹത്ത് റഹ്മാന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു.
പരിപാടികള്‍ക്ക് ഷുക്കൂര്‍, ജാവേദ്, ആഷിഫ്, സിയമുദ്ധീന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
ചിത്രം: ലോഗോ പ്രകാശനം കൂട്ടായ്മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ് അക്ബര്‍ നിര്‍വ്വഹിക്കുന്നു.