കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK) നേതൃത്വത്തില്‍ 2024 ഡിസംബര്‍ 13ന് ഐസ്മാഷ് ബാഡ്മിന്റണ്‍ കോര്‍ട്ട് അഹമ്മദിയില്‍ നടത്തപെടുന്ന അജ്പക് ട്രാവന്‍കൂര്‍ 'അമ്പിളി ദിലി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കു' വേണ്ടിയുള്ള ടൂര്‍ണമെന്റ് ഫ്‌ലയര്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ രാജീവ് നടുലിമുറി സ്‌പോര്‍ട്‌സ് വിങ് ചുമതലയുള്ള വൈസ് പ്രസിഡന്റ് ലിബു പായിപ്പാടന് നല്‍കി പ്രകാശനം ചെയ്തു.
ടീം അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ ബെല്ലാ ചാവോ ആര്‍ക്കിറ്റെക്റ്റ്ല്‍ & ഇന്റീരിയര്‍ സൊല്യൂഷന്‍ മാനേജിങ് ഡയറക്ടര്‍ മനോജ് കുമാര്‍ ചെങ്ങന്നൂരിന് നല്‍കി പ്രകാശനം ചെയ്തു.
പ്രസിഡണ്ട് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുല്‍ദേവ് സ്വാഗതവും ട്രഷറര്‍ സുരേഷ് വരിക്കോലില്‍ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ മനോജ് പരിമണം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു, സെക്രട്ടറി മാരായ, ജോണ്‍ തോമസ് കൊല്ലക്കടവ്, സജീവ് കായംകുളം, അജി ഈപ്പന്‍ എടത്വ, സാം ആന്റണി, ജോയിന്‍ ട്രഷറര്‍ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ സിഞ്ചു ഫ്രാന്‍സിസ്, മംഗഫ് യൂണിറ്റ് കണ്‍വീനര്‍ ലിനോജ് വര്‍ഗീസ്, വനിതാവേദി ട്രഷറര്‍ അനിത അനില്‍, പ്രോഗ്രാം കണ്‍വീനര്‍ സുനിതാ രവി, ജോയിന്‍ ട്രഷറര്‍ ആനി മാത്യു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സന്ദീപ് നായര്‍, പ്രദീപ് അഞ്ചില്‍, വിനോദ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
--
രാഹുല്‍ ദേവ്
https://wa.me/+96560388323