ഐ.കെ.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി 2025 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു. ക്യുന്‍സ്/ലോങ്ങ് ഐലണ്ടിലായ് ഡിസംബര്‍ ഒന്നാം തിയതി നടന്ന ക്രിസ്മസ് കരോള്‍ ഉല്‍ഘാടന വേദിയിലാണ് പ്രകാശനം. ഐ.കെ.സി.സി. വരാന്‍ പോകുന്ന പ്രസിഡന്റ് സ്റ്റീഫന്‍ കിടാരത്തില്‍ സ്വാഗത പ്രസംഗം നടത്തി. ഇപ്പോഴത്തെ പ്രസിഡന്റ് എബ്രഹാം പെരുമനിശ്ശേരില്‍ അധ്യക്ഷ പ്രസംഗം നടത്തി. BQLI ബില്‍ഡിംഗ് ബോര്‍ഡ് പ്രസിഡന്റ് എബ്രഹാം പെരുമ്പളത് കലണ്ടറിന്റെ പ്രകാശനം നടത്തി.
സെക്രട്ടറി സാല്‍ബി മാക്കില്‍, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറര് രഞ്ജി മണലേല്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജസ്റ്റിന്‍ വട്ടക്കളം, നാഷണല്‍ കൌണ്‍സില്‍ മെംബേര്‍സ് സജി ഒരപ്പാങ്കല്‍, ജോയി പാറടിയില്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. വരും വര്‍ഷത്തേക്കുള്ള പ്രോഗ്രാമുകളും ഇവെന്റുകളും അടങ്ങിയതാണ് കലണ്ടര്‍ 2025. വരും വര്‍ഷത്തെ എക്‌സിക്യൂട്ടീവിന്റെ കോണ്‍ടാക്ട് ഇന്‍ഫര്‍മേഷന്‍ മറ്റു വിശദംശങ്ങള്‍ എന്നിവയും പുതിയ കലണ്ടറീല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചു എല്ലാവരും എല്ലാ ഇവെന്റുകളിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു. കലണ്ടറിന്റെ സ്‌പോണ്‍സര്‍മാരായ രഞ്ജി മണലേല്‍, ജോര്‍ജ് ജോസഫ്, അജിത കണ്ടാരപ്പള്ളില്‍, ജോണിഷ് പലനിക്കുമുറിയില്‍, സ്റ്റീഫന്‍ മുളക്കല്‍, ലാജന്‍ ചെമ്മലകുഴി എന്നിവര്‍ക്കു IKCC പ്രേത്യേകം നന്ദി അറിയിച്ചു.