കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി.എ അംഗങ്ങള്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്‌നിഗ്ധ പ്രമോദ് , രമ്യ അജി, അജൂബ് ഭദ്രന്‍, ആന്‍സി, സുമയ്യ, മാലിനി, എന്നിവരാണ് ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളായത്.
ബഹ്റൈന്‍ ക്യാന്‍സര്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ ക്യാന്‍സര്‍ സൊസൈറ്റി പ്രതിനിധി അബ്ദുല്ല ബുച്ചീരി, കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷഹീന്‍ മഞ്ഞപ്പാറ, മുഹറഖ് ഏരിയ പ്രസിഡന്റ് മുനീര്‍, ഏരിയ സെക്രട്ടറി ഷഫീഖ്, ഏരിയ ട്രഷറര്‍ അജി അനുരുദ്ധന്‍, ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രന്‍, ഏരിയ ജോയിന്‍ സെക്രട്ടറി നിതിന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.