Image

പ്രവാസി യുവതിക്ക് നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

Published on 12 December, 2024
പ്രവാസി യുവതിക്ക് നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാന്‍ കഴിയാതെ നിയമക്കുരുക്കില്‍ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക്  നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. നിയമക്കുരുക്കില്‍ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്ക് കെ. പി. എ  ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഫുഡ് കിറ്റു എത്തിച്ചു നല്‍കുകയും തുടര്‍ന്ന്  നിയമ സഹായവും, വിസാ പ്രശ്‌നങ്ങളും തീര്‍ത്തു നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാ ടിക്കറ്റും കൈമാറി.

കെ. പി. എ ട്രെഷറര്‍ മനോജ് ജമാല്‍, ചാരിറ്റി വിങ് കണ്‍വീനര്‍മാരായ സജീവ് ആയൂര്‍, നിഹാസ് പള്ളിക്കല്‍,  നവാസ് കുണ്ടറ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ബിജു ആര്‍ പിള്ള, ഷമീര്‍ സലിം, റെജിമോന്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂല എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക