Image

മൂന്നു വര്‍ഷം മുമ്പ് നടന്ന ഇറാക്ക് സന്ദര്‍ശനത്തിനിടയില്‍ വധശ്രമമുണ്ടായതായി മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍

Published on 18 December, 2024
മൂന്നു വര്‍ഷം മുമ്പ് നടന്ന ഇറാക്ക് സന്ദര്‍ശനത്തിനിടയില്‍ വധശ്രമമുണ്ടായതായി മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍

വത്തിക്കാൻ സിറ്റി: 3 വർഷം മുൻപ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും ഉടൻ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാർപാപ്പ വെളിപ്പെടുത്തിയത്.

2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലേറെ രാജ്യങ്ങളിൽ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്. മാർപാപ്പയുടെ 88–ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക