കൊല്ലം പ്രവാസി അസ്സോസിയേഷന് റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐഎംസി ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്റൈന്‍ ദേശീയ ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറില്‍ പരം പ്രവാസികള്‍ പങ്കെടുത്ത ക്യാമ്പ് കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു. പാക്ട് ചീഫ് കോ - ഓര്‍ഡിനേറ്റര്‍ ജ്യോതി മേനോന്, സാമൂഹ്യ പ്രവര്‍ത്തക നൈന മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
ഏരിയ പ്രസിഡന്റ് സുരേഷ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി സാജന് നായര്‍ സ്വാഗതവും ഏരിയ ട്രഷറര്‍ അനന്തു ശങ്കര്‍ നന്ദിയും അറിയിച്ചു. കെ. പി എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്, ട്രഷറര്‍ മനോജ് ജമാല്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനില്‍ കുമാര്‍, മുന്‍ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാര്‍, സന്തോഷ് കാവനാട്, കിഷോര്‍ കുമാര്‍, ഏരിയ ജോയിന്റ് സെക്രട്ടറി സുബിന് സുനില്‍കുമാര്‍, ഏരിയ കോ - ഓര്‍ഡിനേറ്റര്‍മാരായ ഷിബു സുരേന്ദ്രന്, മജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കെ. പി. എ യുടെ ഉപഹാരം ഐഎംസി മാനേജ്മെന്റ് പ്രതിനിധി ആല്ബിന് ഏറ്റു വാങ്ങി. തുടര്‍ന്ന് ഡോക്ടര്‍ പ്രനീഷ് വര്‍ഗീസ് പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സംശയ നിവാരണ ക്ലാസ്സ് കൈകാര്യം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ജമാല്‍ കോയിവിള, ഏരിയ മെമ്പര്‍മാരായ അക്ബര്നൂഹ് കുഞ്ഞ്, അനന്തു കൃഷ്ണന്, അബ്ദുല്‍ ലത്തീഫ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനില്‍, ഷാമില ഇസ്മായില്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.