Image

ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാ​ഗിലിട്ടു; കഴുകി കൊണ്ടുവരുന്നതിനിടെ ഭർത്താവ് പിടിയിൽ

Published on 21 December, 2024
ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാ​ഗിലിട്ടു; കഴുകി കൊണ്ടുവരുന്നതിനിടെ ഭർത്താവ് പിടിയിൽ

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു മൃതദേഹം.

മാസങ്ങള്‍ക്ക് മുന്‍പാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തില്‍ താമസത്തിനെത്തിയത്. തൂത്തുക്കുടിയില്‍ മീന്‍ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയ സന്ധ്യയില്‍ ഭര്‍ത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു.

കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാന്‍ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഇയാള്‍ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി വെച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടില്‍നിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പൊലീസ് പിടിയിലാവുന്നത്.

മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച ശേഷം ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ മാരിമുത്തുവിനെ തടഞ്ഞുവച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക