Image

ദുര്‍ഗ്ഗ വാഹിനിയുടെ നേര്‍ക്കാഴ്ചയുമായി ചലച്ചിത്രകാരി

Published on 10 November, 2014
ദുര്‍ഗ്ഗ വാഹിനിയുടെ നേര്‍ക്കാഴ്ചയുമായി ചലച്ചിത്രകാരി

അന്യ മത വിദ്വേഷവും അസഹിഷ്ണുതയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത്തിനു കീഴിലെ വനിതാ ക്യാമ്പിന്‍െറ നേര്‍ക്കാഴ്ചയുമായി ഡോക്യുമെന്‍ററി. അധികമാരുമറിയത്ത വി.എച്ച്. പിയുടെ ദുര്‍ഗ്ഗ വാഹിനിയെന്ന വനിത സായുധ വിഭാഗത്തിന്‍്റെ പ്രവര്‍ത്തനം പുറം ലോകത്ത് എത്തിക്കുന്നത് ഇന്ത്യന്‍ വംശജയായ കനേഡിയന്‍ സംവിധായക നിഷ പഹുജയാണ്. രണ്ട് വര്‍ഷം നീണ്ട നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ദുര്‍ഗ്ഗ വാഹിനിയുടെ ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ച നിഷ അവിടെ നടക്കുന്ന പഠന, പരിശീലന രീതി ബി.ബി.സിയിലൂടെ വിവരിക്കുന്നുണ്ട്.

പത്ത് ദിവസത്തെ ക്യാമ്പിനു ശേഷം ഒൗറംഗബാദില്‍ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോവുന്ന ദുര്‍ഗ്ഗാവാഹിനിയില്‍ പെട്ട 80 പെണ്‍കുട്ടികളുടെ നിശ്ചയദാര്‍ഢ്യം ഈ ചലച്ചിത്രകാരിയെ അല്‍ഭുതപ്പെടുത്തുന്നുണ്ട്. ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരും അത്രയൊന്നും വിദ്യാഭ്യാസമില്ലാത്തവരുമാണത്രെ ഈ കുട്ടികള്‍. കടുത്ത മുസ്ലിം , കൃസ്ത്യന്‍ വിരോധവും ഹൈന്ദ ബോധത്തിലധിഷ്ഠിതമായ മത വിജ്ഞാനവുമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക്, പാകിസ്താന്‍ നരകം എന്ന് മുദ്രാവകാക്യം വിളിച്ച് പെണ്‍കുട്ടികള്‍ പ്രകടനത്തില്‍ പങ്കെടുക്കാനായി ബസില്‍ കയറുന്നത് കാണാന്‍ കഴിഞ്ഞതായി നിഷ പറയുന്നു. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ആ വഴിയില്‍ തടസ്സം നില്‍ക്കുന്നവരെ തുടച്ചു നീക്കുമെന്നും ദുര്‍ഗ്ഗ വാഹിനിയുടെ നേതാക്കള്‍ അവരോട് പറഞ്ഞു.

കായിക പരിശീലനത്തേക്കാളുപരി ചരിത്രത്തിന്‍െറ സംഘ് പരിവാര്‍ വ്യാഖ്യാനമാണ് കാ്യാമ്പില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇന്ത്യയിലെ ഒരേയൊരു യഥാര്‍ഥ മതം ഹിന്ദു മതമാണെന്നും അതിനാല്‍ തന്നെ ഹിന്ദു മത പ്രചാരണമാണ് രാജ്യ സേവനമെന്നും ഇവരെ പഠിപ്പിക്കുന്നു. അതേസമയം, ശത്രുക്കളുടെ നട്ടെല്ളൊടിക്കണമെന്ന് പഠിപ്പിക്കുകയും കഠാര പോലുള്ള ചെറിയ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കുകയും ചെയ്യുമ്പോഴും ഭാര്യയെന്ന രീതിയില്‍ ഭര്‍ത്താവിനെ ഒരു നിലക്കും ചോദ്യം ചെയ്യരുതെന്നും പഠിപ്പിക്കുന്നതാണ് ചലച്ചിത്രകാരിയെ അല്‍ഭുദപ്പെടുത്തുന്നത്്. സ്ത്രീയെ ശക്തയാക്കുമ്പോഴും ഭര്‍ത്താവിനെ ചോദ്യം ചെയ്യാന്‍ പാടില്ളെന്ന വൈരുദ്ധ്യം നിഷ എടുത്തുകാണിക്കുന്നു.

1984-85 കാലഘട്ടത്തിലാണ് വി.എച്.പി ദുര്‍ഗ്ഗ വാഹിനിക്ക് രൂപം നല്‍കിയത്. 15 വയസ്സു മുതല്‍ 35 വയസ്സു വരെള്ള സ്ത്രീകള്‍ക്ക് ഇതില്‍ അംഗമാവാം. സമൂഹത്തിന്‍െറ സുരക്ഷക്കു വേണ്ടി പടപൊരുതുമെന്ന് പറയുന്ന സംഘടന വിധവകള്‍, നിരാലംബരായ സ്ത്രീകള്‍ എന്നിവരുടെ പുനരധിവാസവും നടത്തുന്നതായി സംഘടന അവകാശപ്പെടുന്നുണ്ട്. അതോടൊപ്പം ഒരു ജനാധിപത്യ രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ സംഘടിത രൂപത്തില്‍ ചലച്ചിത്രകാരി ആശങ്കപ്പെടുകയും ചെയ്യുന്നു.

http://www.madhyamam.com/news/319251/141110

ദുര്‍ഗ്ഗ വാഹിനിയുടെ നേര്‍ക്കാഴ്ചയുമായി ചലച്ചിത്രകാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക