കെട്ടിടത്തിലെ ഫോള്‍ഡിംഗ് തകര്‍ന്ന് രണ്ട് ഏഷ്യന്‍ വംശജര്‍ മരിച്ചു
Published on 03 January, 2012
അബുദാബി: നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ ഏഴാം നിലയിലെ സ്കഫോള്ഡിങ് തകര്‍ന്ന്
രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. നഗരത്തിലെ
അല്‍ മരായ സിനിമയ്ക്ക് മുന്‍വശത്തു നിര്‍മിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
ഭാരമുള്ള നിര്‍മാണ സാമഗ്രിയുമായി
നില്ക്കുമ്പോള് സ്കഫോള്ഡിങ് തകര്‍ന്നുവീഴുകയായിരുന്നു. മരിച്ച
തൊഴിലാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ
കാരണം പൊലീസ് അന്വേഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല