Image

ടാലന്റ് സേര്‍ച് 2011

Published on 03 January, 2012
 ടാലന്റ് സേര്‍ച് 2011
ബ്രിസ്‌ബെയ്ന്‍: കലാരംഗത്തെ പ്രതിഭാശാലികളെ കണ്ടെത്താന്‍ മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ്‌ലാന്‍ഡ് (എംഎക്യു) സംഘടിപ്പിച്ച ടാലന്റ് സേര്‍ച് 2011ല്‍ ജസ്റ്റിന്‍ കരുമത്തി ഒന്നാം സ്ഥാനം നേടി. ബിഗിനേഴ്‌സ് കാറ്റഗറിയില്‍ ആന്‍ റിയ കരുമത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ടീനേജ് വിഭാഗത്തില്‍ ഡോറിന്‍ ജോര്‍ജ് ഒന്നാം സ്ഥാനവും ടൈനി ടോട്‌സ് വിഭാഗത്തില്‍ ലിയേ ഈശോ ഒന്നാം സ്ഥാനവും മിലന്‍ ജേക്കബ് രണ്ടാം സ്ഥാനവും നേടി.

ചിത്രരചനാ കലയിലെ പ്രഗത്ഭരെ കണ്ടെത്താന്‍ നടത്തിയ ഈ മല്‍സരങ്ങളില്‍ ഒട്ടനവധി മലയാളികള്‍ പങ്കെടുത്തു.

ക്രിസ്മസ് ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക് ക്വീന്‍സ്‌ലാന്‍ഡ് മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗാരിപേജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍ ആഞ്ജല ഓവന്‍ ടെയ്‌ലര്‍ മുഖ്യാതിഥി ആയിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജയരാജന്‍ ചലാടന്‍ സ്വാഗതം ആശംസിച്ചു. സുമ അജിത്, അജിത് ഭാസ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 ടാലന്റ് സേര്‍ച് 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക