ബ്യൂമോണ്ട്: ബ്യൂമോണ്ടിലെയും പരിസരങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ ഐറീഷ്
ഇന്ത്യന്‍ ഓര്ഗനൈസേഷന് 2011-12 ലെ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങള്‍ 2011
ഡിസംബര്‍ 29ന് റിക്രിയേഷന്‍ ക്ലബില്‍ നടന്നു.
പ്രസിഡന്റ് ജെമിനി തരകന്
അധ്യക്ഷതയില്‍ കൂടിയ യോഗം ഫാ. ആന്റണി നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാ.
തോമസ് പുതിയമഠം ക്രിസ്മസ് സന്ദേശവും Coolock, Garda Officer കെറ്റ് മര്‍ഫി
ന്യൂഈയര്‍ സന്ദേശവും നല്കി. കണ്‍വീനര്‍ റൂബി ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ടും
ട്രഷറര്‍ മാത്യു ജോര്‍ജ് നന്ദിയും പറഞ്ഞു.
ആഘോഷങ്ങളോടനുബന്ധിച്ച്
കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പരിപാടികള്‍ അവതരിപ്പിക്കാന്‍ സഹായിച്ച
കുട്ടികളുടെ മാതാപിതാക്കളെ പ്രോഗ്രാം കണ്‍വീനര്‍ ബെന്നി കണ്ണമ്പുഴയും റിജോ
ചെമ്പരത്തിയും പ്രത്യേകം അഭിനന്ദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല