കോഴിക്കോട്: പാളയം സബ്‌വേയുടെ ചുറ്റും വര്‍ണ്ണവരകള്‍കൊണ്ടും ടാഫില്‍ ബോധവത്‌കരണ
സന്ദേശങ്ങള്‍ കൊണ്ടും പുതുമോടി തീര്‍ത്തിരിക്കുകയാണ് വിദ്യാര്‍ത്ഥി
കൂട്ടായ്‌മ.
വാസ്‌കോഡിഗാമ, വൈക്കം മുഹമ്മദ് ബഷീര്‍, പി.ടി. ഉഷ, നടന്‍
മാമുക്കോയ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കാണ് ഹാസ്യം നല്‍കി വര്‍ണ്ണവര
തീര്‍ത്തിരിക്കുന്നത്. ചാത്തമംഗലം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
എന്‍ജിനീയറിംഗിലെ 65-ഓളം ആര്‍ക്കിടെച്‌റളല്‍ വിദ്യാര്‍ത്ഥികളാണ് ചിത്രരചനയ്‌ക്ക്
പിന്നില്‍.
ഉപയോഗശൂന്യമായ ഇടങ്ങളില്‍ കൗതുകം നിറഞ്ഞ ചിത്രങ്ങളോ മറ്റ്
സന്ദേശങ്ങളോ എഴുതിപ്പിടിപ്പിച്ചാല്‍ പിന്നീടവിടം വൃത്തികേടാക്കാന്‍ ആളുകള്‍ക്ക്
തോന്നില്ല എന്ന മനശാസ്‌ത്രപരമായ സന്ദേശമാണ് വിദ്യര്‍ത്ഥികളെ ഇതിനു
പ്രേരിപ്പിച്ചത്.
ഇപ്പോള്‍ പാളയം സബ്‌വേയ്‌ക്ക് വൃത്തികേട് മാറി
വര്‍ണ്ണഭംഗി കൈവന്നത് കാഴ്‌ചക്കാര്‍ക്ക് ഏറെ കൗതുകകരമാണ്. പരിപാടി മേയര്‍ എ.കെ.
പ്രേമജം ഉദ്‌ഘാടനം ചെയ്‌തു. ആര്‍ക്കിടെക്‌ചറല്‍ വിദ്യാര്‍ത്ഥികളായ ഇന്ദു ഷാജി,
ലാവണ്യ കലേവു, നൈമ അലി, യു.വി. കോവില, അസോസിയേറ്റ് പ്രൊഫസര്‍ പി.പി. അനില്‍
കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാളയം ജംങ്‌ഷനിലെ സബ്‌വേയ്‌ക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍ ചിത്രരചനയില്‍.