കോഴിക്കോട്: സഹായം അര്‍ഹിക്കുന്നവരേയും, സഹായിക്കാന്‍ താത്‌പര്യമുള്ളവരേയും
തമ്മില്‍ ബന്ധപ്പെടുത്തുന്ന `വി കെയര്‍ കംപാഷ്‌ണേറ്റ്' എന്ന പദ്ധതിയുടെ
വെബ്‌സൈറ്റ് മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു.
അനാഥാലയങ്ങള്‍,
ശാരീരിക-മാനസീക വൈകല്യമുള്ള വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക്
സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാന്‍ പദ്ധതികൊണ്ട് സാധിക്കും. പദ്ധതിയുടെ
ലക്ഷ്യനിര്‍വഹണത്തിനായി ഒരുലക്ഷം വോളണ്ടിയര്‍മാരെ ഉള്‍പ്പടുത്തി `വി കെയര്‍ കോര്‍'
രൂപീകരിക്കും. ജനുവരി 26-ന് പരിപാടികള്‍ ആരംഭിക്കാനുള്ള നടപടികള്‍ക്ക്
തുടക്കംകുറിച്ചു.
സാമൂഹിക നീതി വകുപ്പിന്റെ പേര് `സോഷ്യല്‍ ജസ്റ്റീസ്
കംപാഷണേറ്റ്' എന്നാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.കെ. രാഘവന്‍ എം.പി,
മേയര്‍ പ്രൊഫ. എ.കെ പ്രേമജം, മുഖ്യമന്ത്രിയുടെ ഉപദേശകന്‍ എന്‍. രാധാകൃഷ്‌ണന്‍,
കളക്‌ടര്‍ എന്‍. പ്രശാന്ത്, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സബ്
ജഡ്‌ജി ആര്‍.എല്‍. ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വെള്ളിമാട്‌കുന്ന് ജുവനൈല്‍ ഹോം `കരുണാര്‍ദ്രം' വെബ്‌സൈറ്റ് മന്ത്രി എ.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്യുന്നു. മേയര്‍ എ.കെ. പ്രേമജം, ജില്ലാ കളക്‌ടര്‍ എന്‍. പ്രശാന്ത്, സബ്‌ജഡ്‌ജി ആര്‍.എല്‍ ബൈജു, കമാല്‍ വരദൂര്‍ എന്നിവര്‍ സമീപം