കോഴിക്കോട് : കാട്ടിലേക്ക് തുറന്നു വെച്ച ക്യാമറ കണ്ണില്‍ അലി പകര്‍ത്തിയത് അത്യപൂര്‍വ്വമായ നിമിഷങ്ങളാണ്. ഇണചേരുന്ന വേഴാമ്പല്‍ സാമ്പാ ഡീറിനെ കൂട്ടംകൂടി ആക്രമിച്ച് ഭക്ഷമാക്കുന്ന ചെന്നായ്കൂട്ടം, ചെന്നായ്കൂട്ടത്തിന്റെ ആക്രമണം നേരം പുലരും തൊട്ട് ഏഴ് മണിക്കൂറോളം എടുത്താണ് അലി തന്റെ ക്യാമറക്ക് വിഷയമാക്കിയത്. മുലയൂട്ടുന്ന പുള്ളിമാന്‍ ഉള്‍കാടുകളില്‍ മാത്രം അത്യപൂര്‍വ്വമായി കാണുന്ന പുള്ളി പുലിയുടെ ശൗര്യം.
വനംജീവിവാരാഘോഷത്തില്‍ അക്കാമദി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന വന്യജീവി ഫോട്ടോ പ്രദര്‍ശനം മനുഷ്യന്‍ കാടിനു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം വരച്ചു കാട്ടുന്നവയാണ്. കാടില്ലാതായാല്‍ മനുഷ്യകുലം തന്നെയില്ലാതാകുമെന്ന പരമസത്യമറിയാതെ പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് പ്രദര്‍ശനം.
വര്‍ഷങ്ങളെടുത്താണ് അലി വന്യജീവികളുടെ സൂഷ്മമായ ഭാവങ്ങള്‍ പകര്‍ത്തിയത്. നൂറോളം ചിത്രങ്ങള്‍ വരുംതലമുറക്കായാണ് അലി പകര്‍ത്തിവെച്ചത്. വരാനിരിക്കുന്ന പുതുതലമുറ കാടിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുമെന്നാണ് അലി പറയുന്നത്. ക്യാമറയുമായി കാടിന്റെ നിശബ്ദതയില്ക്ക് കയറുന്ന അലി ഏറെ കാടിനെകുറിച്ച് പറയുന്ന ചിത്രങ്ങളുമായാണ് കാടിറങ്ങുന്നത്, വീണ്ടും നമുക്കുവേണ്ടി കാടുകയറാന്‍.
ഫോട്ടോ/ റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്