കോഴിക്കോട്: മദ്യത്തിനും മയക്കുമരുന്നിനും അക്രമത്തിനും ആര്‍ഭാടജീവിതത്തിനുമെതിരെ സനേശങ്ങള്‍ യുവജനങ്ങളിലേയ്‌ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിരഥം കോഴിക്കോട് നഗരത്തിലെത്തി.
ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകര സേവാമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുന്‍മേയര്‍ യു.ടി.രാജന്‍ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി. ഡോക്ടര്‍ എന്‍. രാധാകൃഷ്ണനാണ് സന്ദേശങ്ങള്‍ നയിക്കുന്നത്. ഒക്‌ടോബര്‍ 2 ന് പുറപ്പെട്ട ജാഥ പതിനാല് ജില്ലകളില്‍ പര്യടനം നടത്തി 15-ന് കാസര്‍ഗോഡ് സമാപിക്കും.
കോഴിക്കോട് ബിഎംഇ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജാഥാക്യാപ്റ്റന്‍ എന്‍.രാധാകൃഷ്ണനെ പി.വി ഗംഗാധരന്‍ പൊന്നാട അണിയിച്ചു. പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഡി.ഡയറക്ടര്‍ ഖാദര്‍ പാലാഴി അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്യസമരപ്രവര്‍ത്തകന്‍ എന്‍.വാസു പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമല്‍ പറവൂര്‍, ഗിരീഷ് ചോലയില്‍, രാധാകൃഷ്ണന്‍ ബേപ്പൂര്‍, പി.കെ. അസീസ് , തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധി സന്ദേശ രഥയാത്ര ബിഇഎം സ്‌കൂളിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നോക്കിക്കാണുന്നു.
ഗാന്ധിരഥയാത്രയ്ക്ക് സ്വീകരണം നല്‍കിയപ്പോള്‍ എന്‍.രാധാകൃഷ്ണന്‍ മുതിര്‍ന്ന സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായ എന്‍.വാസുവിനെ പൊന്നാട അണിയിക്കുന്നു.
ഗാന്ധിസന്ദേശയാത്രയ്ക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സല്യൂട്ട് നല്‍കുന്നു.
സന്ദേശയാത്ര യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.