Image

അധികാര വികേന്ദ്രീകരണത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തുല്യര്‍: പിണറായി

ബഷീര്‍ അഹമ്മദ് Published on 19 October, 2015
അധികാര വികേന്ദ്രീകരണത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തുല്യര്‍: പിണറായി
കോഴിക്കോട്: ബി.ജെ.പി.യും കോണ്‍ഗ്രസ്സും അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഒരേ രീതിയിലാണ് മുന്നോട്ടു പോകുന്നത്. വ്യക്തിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന വ്യവസ്ഥിതിയോടാണ് ബി.ജെ.പി. സര്‍ക്കാറിനു ആഭിമുഖ്യം അതിനു തെളിവാണ് മോദി സര്‍ക്കാരിന്റെ നടപടികളെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കെ.ജെ.ഓ.എ. സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാറുകളായി ജനങ്ങളിലേക്ക്  ഇറങ്ങി വരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ തദ്ദേശഭരണ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷ വഹിച്ചു. സിഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തു. ടി.എസ്.രഘു ലാല്‍, ഇസ്മായില്‍ കെ. ശിവകുമാര്‍, വി.ശ്രീകുമാര്‍, പി.പി.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധികാര വികേന്ദ്രീകരണത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തുല്യര്‍: പിണറായി
അധികാര വികേന്ദ്രീകരണത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തുല്യര്‍: പിണറായി

ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വിജയനെ വേദിയിലേക്ക് ആനയിക്കുന്നു.

അധികാര വികേന്ദ്രീകരണത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തുല്യര്‍: പിണറായി

പിണറായി വിജയന്‍ ഉഘാടനം ചെയ്തു സംസാരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക