മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 18ന് (ഞായര്‍) ഫ്ളിക്സ്ടോണില് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയിലും പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ബിജു കുളത്തുംതല, ദിലീപ് മാത്യു എന്നിവര്‍ അറിയിച്ചു.ഉദ്ഘാടനം നടക്കുന്ന ഹാളിന്റെ വിലാസം: Flixton Exservicemen’s Association, John Ather Club, Flixton Rd, Manchester, M41 6QY.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍