Image

വാട്ടര്‍ റിറ്റെന്‍ഷന്‍ ഇന്‍ ഫിലഡെല്‍ഫിയ- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 05 December, 2015
 വാട്ടര്‍ റിറ്റെന്‍ഷന്‍ ഇന്‍ ഫിലഡെല്‍ഫിയ- നീന പനയ്ക്കല്‍

വലിയ മഴപെയ്യുമ്പോഴുണ്ടാവുന്ന സ്‌റ്റോര്‍ം ഇവെന്റ്‌സുകളെ കുറയ്ക്കാനും, മഴവെള്ളത്തെ ശേഖരിക്കാനുമായി ഫിലഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.

1) സ്റ്റോര്‍ം വാട്ടര്‍ ബയ്‌സിന്‍
ചെടികള്‍ നിറഞ്ഞ അധികം ആഴമില്ലാത്ത വിസ്്താരമേറിയ കുഴികളാണിവ. മഴവെള്ളം ശേഖരിക്കാനും, അഴുക്കുകള്‍ മാറ്റി അരിച്ചെടുക്കാനും(ഇന്‍ഫില്‍റ്റ്രേഷന്‍) സാധിക്കത്തക്കവിധത്തിലാണു ഇത്തരം ബയ്‌സിനുകള്‍ രൂപകല്പന ചെയ്ത് പി.ഡബ്ലിയൂ.ഡി. നിര്‍മ്മിച്ചിരിക്കുന്നത്.

ക്ലൈവ്‌ഡെണ്‍ പാര്‍ക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ബയ്‌സിന്‍ ഒരുദാഹരണമാണ്. പാര്‍ക്കിനു തൊട്ടടുത്ത സ്ട്രീറ്റുകളില്‍ നിന്നും, പാര്‍ക്കിനകത്തുനിന്നും ഒഴുകിവരുന്ന മഴവെള്ളത്തെ ഈ ബയ്‌സിന്‍ ശേഖരിക്കുന്നു. ചുറ്റുപാടുമുള്ള ചെടികള്‍ക്കും, മരങ്ങള്‍ക്കും, വൃക്ഷങ്ങള്‍ക്കും, പാര്‍ക്കിലെ വൈല്‍ഡ് ലൈഫിനും ഈ വെള്ളം ഉപകാരപ്പെടും. നീരാവിയായും മണ്ണിനടിയിലേക്ക് അരിച്ചിറങ്ങിയും ഇതിലെ വെള്ളത്തിന്റെ അളവു കുറഞ്ഞുകൊണ്ടേയിരിക്കും.

2)റിറ്റെന്‍ഷന്‍ ബയ്‌സിന്‍
ഒഴുകിപോകുന്ന മഴവെള്ളത്തെ ശേഖരിക്കാനായി നിര്‍മ്മിച്ചിരിക്കുന്ന കുളങ്ങളാണിവ. സ്യൂവറിലേക്കുണ്ടായേക്കാവുന്ന മഴവെള്ളത്തിന്റെ കുത്തൊഴുക്കിനെ ഈ കുളങ്ങള്‍ തടയുന്നു. ഇവയെ വെറ്റ്‌പോണ്‍ഡ് എന്നും വിളിക്കും.

3) സ്‌റ്റോര്‍ം വാട്ടര്‍ വെറ്റ്‌ലാന്‍ഡ്‌സ്
പാഞ്ഞൊഴുകുന്ന മഴവെള്ളത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ വളരെ പ്രയോജനപ്പെടുന്നവയാണ് സ്റ്റോര്‍ം വാട്ടര്‍ വെറ്റ്‌ലാന്‍്ഡ്‌സ്. റിറ്റെന്‍ഷന്‍ ബയ്‌സിന്‍ പോലെ ഇവയും കുളങ്ങളാണു. ചുറ്റുചാടും നിരവധി ചെടികള്‍ നിറഞ്ഞു വളരുന്നു. ഈ ചെടികള്‍ വെള്ളത്തെ അരിച്ചെടുക്കുകയും, കുളങ്ങള്‍ക്കടിയില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ ബാക്ടീരിയയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. പ്രകൃതിനിര്‍മ്മിതമായ വെറ്റ്‌ലാന്‍ഡുകളെപ്പോലെ പി.ഡബ്ലിയൂ.ഡി. നിര്‍മ്മിച്ച വെറ്റ്‌ലാന്‍ഡുകളും സമൂഹത്തിനു സൗന്ദര്യാനുഭൂതി നല്‍കുന്നു എന്നു മാത്രമല്ല, കാട്ടുമൃഗങ്ങള്‍ക്കാകമാനം(അണ്ണാന്‍, മുയല്‍, മാന്‍ കാടപ്പക്ഷികള്‍ തുടങ്ങിയവ) സ്വാഭാവിക വാസസ്ഥലമാകയും ചെയ്യുന്നു. 2005-ല്‍ ഫെയര്‍മൗണ്ട് പാര്‍ക്കിന്റെ ഭാഗമായ സൈലര്‍ ഗ്രോവില്‍ ഒരേക്കര്‍ സ്ഥലത്ത് ഒരു മനോഹരമായ സ്‌റ്റോര്‍ം വാട്ടര്‍ വെറ്റ്‌ലാഡ് നിര്‍മ്മിക്കപ്പെട്ടു. ഈ വെറ്റ്‌ലാന്‍ഡ് മഴവെള്ളത്തെ ശേഖരിച്ച്, വൃത്തിയാക്കി മോണോഷോന്‍ ക്രീക്കിലേക്ക് വിടുന്നു.

കെട്ടിടങ്ങളുടെ റൂഫുകളിലൂടെയും നടപ്പാതകളിലൂടെയും പാര്‍ക്കിങ്ങ് ലോട്ടുകളിലൂടെയും ഒഴുകിവരുന്ന മഴവെള്ളത്തെ ഉപയോഗപ്പെടുത്താനായി, റെയിന്‍ ഗാര്‍ഡന്‍, സ്റ്റോര്‍ം വാട്ടര്‍ റ്റ്രീ റ്റ്രെഞ്ച്, സ്‌റ്റോര്‍ം വാട്ടര്‍ പ്ലാന്റര്‍, എന്നിവ നിര്‍മ്മിച്ചിരിക്കുന്നു. ഗ്രൗണ്‍്ഡ് കുഴിച്ച് കല്ലും മണ്ണും നിറച്ച റിപോസിറ്റൊരി(സംഗ്രഹാലയം)കളാണു ഇന്‍ഫില്‍റ്റ്രേഷന്‍/ സ്റ്റോറേജ് റ്റ്രെഞ്ചുകള്‍. കല്ലും മണ്ണും വെള്ളത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുകയും സ്യൂവറിലേക്കുള്ള പാച്ചിലിന്റെ വേഗത നിയന്ത്രിക്കയും ചെയ്യുന്നു. ക്ലാര്‍ക്ക് പാര്‍ക്കിലെ പുതിയ ബാസ്‌ക്കറ്റ് ബാള്‍ കോര്‍ട്ടിനു താഴെയായി സ്ഥാപിച്ചിരിക്കുന്ന റ്റ്രെഞ്ചില്‍ കോര്‍ട്ടില്‍ നിന്നും, അടുത്തുള്ള സ്ട്രീറ്റുകളില്‍ നിന്നും പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തെ സംഗ്രഹിച്ച്, സംഭരിച്ച് ഉപയോഗപ്രദമാക്കുന്നു. 

പെര്‍മീയബില്‍(കിനിഞ്ഞിറങ്ങുന്ന) മണ്ണിലേക്ക് വെള്ളത്തെ വിടാനുപയോഗിക്കുന്ന വാട്ടര്‍ ബയ്‌സിനുകളുമുണ്ട്. അവയെ ഇന്‍ഫില്‍റ്റ്രേഷന്‍ ബയ്‌സിനുകല്‍ എന്നു വിളിക്കുന്നു. മഴവെള്ളത്തെ ഇന്‍ഫില്‍ട്രേറ്റ് ചെയ്ത്, ഭൂമിക്കടിയിലെ കല്ലുനിറഞ്ഞ സംഭരണികളിലേക്ക് വിടുന്ന നടപ്പാതകളും പി.ഡബ്ലിയൂ.ഡി. നിര്‍മ്മിച്ചിട്ടുണ്ട്.
കേരളത്തിലെ വിസ്മയ പാര്‍ക്കില്‍ അഞ്ചു കോടി ലിറ്റര്‍ മഴവെള്ളം സംരഭിച്ചു എന്ന് ഈയിടെ ടി.വി.യില്‍ കേട്ട വാര്‍ത്ത പ്രോല്‍സാഹനം അര്‍ഹിക്കുന്നു.

 വാട്ടര്‍ റിറ്റെന്‍ഷന്‍ ഇന്‍ ഫിലഡെല്‍ഫിയ- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക