ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് ആഘോഷിച്ചു.
ക്ലബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുഭാഷ് ജോര്‍ജ് ആലപിച്ച ഭക്തിഗാനത്തോടുകുടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് ഏവരേയും സ്വാഗതം ചെയ്യുകയും, ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീട്ടില്‍ മുഖ്യസന്ദേശം നല്‍കുകയും ചെയ്തു. സന്തോഷ് നായര്‍ (ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്), പ്രൊഫ. തമ്പി മാത്യു, ലൂയി ചിക്കാഗോ, ജോണ്‍ ഇലയ്ക്കാട്ട് (സാഹിത്യവേദി), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (മുന്‍ ഫോമ ദേശീയ സെക്രട്ടറി/ഗോപിയോ പ്രസിഡന്റ്), തോമസ് മാത്യു (ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്) എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.
ആന്‍ഡ്രൂ ചെറിയാന്റേയും, രാജു തോമസിന്റേയും നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ് കരോളും, സൈമണ്‍ ഇലയ്ക്കാട്ട്, ജോര്‍ജ് ഡിസില്‍വ, ബിജു തോമസ്, മാര്‍ട്ടിന്‍, മത്തായി ചേറൂര്‍, ദാസ് രാജ്ഗോപാല് എന്നിവര്‍ സ്നേഹവിരുന്നിനും കലാപരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഷാജു ജോസഫ് ഏവ്ക്കും നന്ദി പറഞ്ഞു.