അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍
ഡിസംബര്‍ 24-ന് വൈകിട്ട് 7.30-ന് ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ
കാര്‍മികത്വത്തില്‍ തിരുപിറവി കര്‍മ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി.
നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങിലും സംബന്ധിക്കുകയുണ്ടായി.
കുടുംബ
വര്‍ഷത്തില്‍ നടന്ന ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം
ചെയ്യുകയുണ്ടായി. ബൈബിള്‍ ക്വിസ്, ക്നാനായ ക്വിസ് എന്നിവയ്ക്ക് വിജയിയായ ഷാജന്
പൂവത്തുംമൂട്ടില്‍ ഫാമിലിക്ക് വാലൂച്ചിറ ഏബ്രഹാം മെമ്മോറിയല്‍, ചാക്കച്ചേരി ഫാമിലി
മെമ്മോറിയല്‍ ട്രോഫിയും യഥാക്രമം നല്കുകയുണ്ടായി.
സണ്‍ഡേ സ്കൂള്‍
കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും, ഗായകസംഘം ആലപിച്ച ഗാനങ്ങളും
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡി.ആര്.ഇ ആന്‍സി ചെമ്മലക്കുഴി, കൈക്കാരന്മാരായ തമ്പു
പുളിമൂട്ടില്‍, ബേബി ഇല്ലിക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സനേഹവിരുന്നോടെ ക്രിസ്മസ് ആഘോഷപരിപാടികള്‍ക്ക് തിരശീല വീണു.