ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സ്നേഹത്തിന്റെ
ക്രിസ്തുമസ് സന്ദേശം മനോഹരമായ ക്രിസ്തുമസ് ഗാനാലാപനത്തോടെ വൃദ്ധസദനങ്ങളില്‍
ആഘോഷിച്ചു.
ആഘോഷങ്ങളുടേയും, സമ്മാനങ്ങള്‍ കൈമാറുന്നതിനുമിടിയില്; ഏകാന്തത
അനുഭവിച്ച് നേഴ്സിംഗ് ഹോമുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍
സര്‍വ്വലോകത്തിനും ഉണ്ടാകുവാനുള്ള സന്തോഷവും സമാധാനവും വാഗ്ദാനം ചെയ്തുകൊണ്ടു
ഭൂജാതനായ യേശുവിന്റെ ജന്മദിനത്തില് ജി.എസ്.ഇ ഹൂസ്റ്റണ്‍ ക്രിസ്തുമസ് കരോള്‍
ആലപിച്ചത് അവിസ്മരണീയമായി.
ജന്‍സി ഗായകസംഘത്തിനു നേതൃത്വം നല്കി.
സെക്രട്ടറി സിറില്‍ രാജന്, കോര്‍ഡിനേറ്റേഴ്സായ അനില്‍ കുഞ്ഞുമോന്, സാം തോമസ്,
ആനി ജോര്‍ജ്, ജേസ്സി സാബു എന്നിവര്‍ നേതൃത്വം നല്കി.