മകരവിളക്ക് ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടേയും
ദേവസ്വത്തിന്റെയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.
വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് പോലീസിന്റെയും
ദേവസ്വത്തിന്റെയും പാസ്സുമായി വരുന്നവരെ മാത്രമേ പമ്പയില്‍ നിന്നും
പ്രതേ്യക വഴിയിലൂടെ പ്രവേശിപ്പിക്കുകയുള്ളൂ. ഈ വിവരം പമ്പയില്‍ വിവിധ
ഭാഷകളില്‍ അനൗണ്‍സ്മെന്റിലൂടെ അറിയിക്കും. അലോപ്പതി-ഹോമിയോ- ആയുര്‍വേദ
വിഭാഗങ്ങള്‍ സന്നിധാനത്ത് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് യോഗം
വിലയിരുത്തി.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലും എല്ലാ ദിവസവും
ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഫോഗിങ്,
സ്പ്രയിങ് എന്നിവ നടത്തി പരിസരമലിനീകരണം തടയുന്നുണ്ട്. എസ്.എസ്.എസ്,
പുണ്യംപൂങ്കാവനം പ്രവര്‍ത്തകര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ എല്ലാ
ദിവസവും സന്നിധാനത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. ഇതില്‍ എല്ലാ
വകുപ്പുകളും പങ്കാളിയാവുന്നുണ്ട്. മകരവിളക്കിന് എല്ലാ വകുപ്പുകളെയും
ഏകോപിപ്പിച്ച് ഭംഗിയായും ചിട്ടയായും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍
പുരോഗമിക്കുന്നുണ്ട്. പരമ്പരാഗത പാതയിലെ വെളിച്ചക്കുറവ്
പരിഹരിക്കുന്നതിന് ആവശ്യമായ ഇലക്ട്രിക്ക് ലൈറ്റുകള്‍
സ്ഥാപിച്ചു.
യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ,
എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, ഫെസ്റ്റിവല്‍
കണ്ട്രോളര് ജി.എസ്. ബൈജു, ഡ്യൂട്ടി മജിസ്ട്രേറ്റ് പി. ഗോപകുമാര്‍, മറ്റ്
ദേവസ്വം ഉദേ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
സന്നിധാനത്ത്
അഗ്നിശമന സേനയുടെ അഞ്ചാമത് ബാച്ച്
അഗ്നിശമന സേനയുടെ അഞ്ചാമത് ബാച്ച്
ഡ്യൂട്ടിക്കാര്‍ സന്നിധാനത്ത് ചുമതലയേറ്റു. സന്നിധാനത്തും
പരിസരത്തുമുള്ള എട്ടു ഫയര്‍ പോയിന്റുകളിലായി 50 ജീവനക്കാര്‍ 24
മണിക്കൂറും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി ഉണ്ടാവും. സ്പെഷ്യല്‍
ഓഫീസറായി ചുമതലയേറ്റെടുത്ത ആലപ്പുഴ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍
എം.എസ്. സുവിക്കാണ് സേനയുടെ ചുമതല.
കോട്ടയം സ്റ്റേഷന് ഓഫീസര്‍
എസ്.കെ. ബിജുമോന് സന്നിധാനം സ്റ്റേഷന് ഓഫീസറുടെ ചുമതല വഹിക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍-04735
202033.
സന്നിധാനത്ത് വ്യാപക റെയ്ഡ്
ശബരിമല തീര്‍ത്ഥാടന
കാലയളവില്‍ ശബരിമലയിലും സന്നിധാനത്തിലുമായി ഡ്യൂട്ടി മജിസ്ട്രേറ്റ്
പി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടന്നു. അമിതവില
ഈടാക്കല്‍, പഴകിയ ഭക്ഷണസാധനങ്ങള്‍ നല്കല്, ഭക്ഷണശാലകള്‍
വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട്
37 സ്ഥാപനഉടമകളില്‍ നിന്നായി ആകെ 2,71,000 രൂപ പിഴ ഈടാക്കി. പാത്രങ്ങളില്‍
വിലവിവരം രേഖപ്പെടുത്താതെ വില്‍പ്പന നടത്തിയിരുന്ന സ്ഥാപനം
അടപ്പിക്കുകയും, ഹോട്ടലുകളില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ
പച്ചക്കറികള്‍, തൈര്, അച്ചാറുകള്‍ ഉള്‍പ്പെടെയുള്ള പഴകിയ ആഹാര സാധനങ്ങള്‍
എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഏകദേശം 25,000 രൂപ
വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി
നശിപ്പിച്ചിട്ടുണ്ട്.
എക്സൈസ് റെയ്ഡ്; 31,600 രൂപ പിഴ
ഈടാക്കി
സന്നിധാനത്തിലും മരക്കൂട്ടം, പാണ്ടിത്താവളം, ശരംകുത്തി,
ശരണസേതുപാലം, കൊപ്രാക്കളം, ഭസ്മക്കുളം, ഉരല്‍ക്കുഴി,
പുല്‍മേട്ടിലേക്കുള്ള കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പമ്പ എക്സൈസ്
കമ്മീഷണര്‍ എം.എസ്. വിജയന്റെ നിര്‍ദേശാനുസരണം റെയ്ഡുകള്‍ നടത്തി. 158
കേസുകളിലായി 66 പായ്ക്കറ്റ് ഹാന്‍സ്, 17 പായ്ക്കറ്റ് പാന്‍മസാല, 12
പായ്ക്കറ്റ് ക്രേന്‍ മൗത്ത് ഫ്രഷ് പാന്‍മസാല, 15 പായ്ക്കറ്റ് സിഗരറ്റ്, 216
പായ്ക്കറ്റ് ബീഡി, 43 പായ്ക്കറ്റ് ചുരുട്ട് എന്നിവ പിടിച്ചെടുത്തു. ഡിസംബര്‍ 28
മുതല്‍ ജനുവരി 4 വരെ നടത്തിയ റെയ്ഡില്‍ 31,600 രൂപ പിഴയീടാക്കി.
തൊണ്ടിമുതല്‍ സന്നിധാനം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ
ഹാജരാക്കിയശേഷം നശിപ്പിച്ചു.
റെയ്ഡില്‍ സന്നിധാനം എക്സൈസ്
ഇന്‍സ്പെക്ടര്‍ കെ .കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍
ഇന്‍സ്പെക്ടര്‍മാരായ ആര്. കിജന്‍, വി.വി. പ്രഭാകരന്, ജി. കൃഷ്ണകുമാര്‍,
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ. രാജു, ടി. രഞ്ജിത്ത് ബാബു, എം.
ശ്രീധരന്, എം. സുകുമാരന്‍, കെ.പി. ബാലകൃഷ്ണന്, പി.വി. ഗോപാലകൃഷ്ണന്
കൂടാതെ സിവില്‍ എക്സൈസ് ഓഫീസര്‍മാരും പങ്കെടുത്തു.
"നേത്ര':
ശബരിമല സുരക്ഷയ്ക്ക് പുതിയ സാങ്കേതിക വിദ്യ
മലമുകളില്‍
ഇനിയുള്ള നാളുകള്‍"നേത്ര' യുടെ സുരക്ഷാകണ്ണുകള്. ശബരിമലയിലെ
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച
"നേത്ര' യു.എ.വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ശബരിമലയുടെ
മുകളില്‍ പരീക്ഷണപ്പറക്കല്‍ നടത്തി. 200 മീറ്റര്‍ ഉയരത്തില്‍ നിന്നും
വ്യക്തമായ ചിത്രങ്ങള്‍ അയക്കുന്നതിന് കഴിയുന്ന 2 എച്ച്്.ഡി
ക്യാമറയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.
തേനീച്ചയുടെ
മുരള്ച്ചപോലുള്ള നേരിയ ശബ്ദം മാത്രമുള്ള യന്ത്രത്തിലൂടെ ഒരു
കിലോമീറ്റര്‍ ചുറ്റളവിലെ ദ്യശ്യങ്ങള്‍ പതിയുന്ന രീതിയിലാണ് ഇതിന്റെ
സാങ്കേതിക വിദ്യ. മാവോയിസ്റ്റ് വനമേഖലയ്ക്കായി പ്രത്യേകം
തയ്യാറാക്കിയ നേത്ര ബോംബെ ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്് രൂപകല്‍പ്പന
ചെയ്തിരിക്കുന്നത്. 35 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണ
ചിലവ്.
സി.ആര്.പി.എഫില്‍ ആകെ 15 യു.എ.വി നേത്ര യാണുള്ളത്.
നേത്രയുടെ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നേടിയ സിആര്‍പിഎഫ്
കമാന്‍ഡോ വിഭാഗമായ ‘കോബ്ര’യിലെ ഉദേ്യാഗസ്ഥരാണ് സന്നിധാനത്ത് ഇതിനെ
നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി. നായരാണ്
ശബരിമലയില്‍ ആര്.എ.എഫിന്റെ ചുമതല വഹിക്കുന്നത്. ശബരിമലയില്‍
നേത്രയുടെ ആദ്യ പറക്കലിന് സാക്ഷിയാവാന്‍ സന്നിധാനം സ്പെഷല്‍ ഓഫീസര്‍
അരുള്‍ ആര്.ബി. കൃഷ്ണ, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍
സന്നിഹിതരായിരുന്നു.
സന്നിധാനം വനമേഖലയില്‍ പോലീസ്
പരിശോധന
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സ്വാമി
അയ്യപ്പന് റോഡിലെ ചരല്‍മേടിലും പരിസരപ്രദേശങ്ങളിലെ
ഉള്‍ക്കാടുകളിലും നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനയ്ക്കായി
സൂക്ഷിച്ചിരുന്ന ഉല്‍പ്പനങ്ങള്‍ പിടികൂടി. സന്നിധാനം എസ്.ഐ ബി.
വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കാടിനകത്ത്്
സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പിടിച്ചെടുത്ത് ഡ്യൂട്ടി
മജിസ്േട്രറ്റിന് മുന്പില് ഹാജരാക്കിയത്. പരിശോധനാ സംഘത്തില്‍
എസ്.ഐ. രാജേന്ദ്രന്,സിവില്‍ പോലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണന്,
വിമല്‍, ഷൈജു, അജയന്, ഗിരിജേന്ദ്രന്‍, ഹരി എന്നിവര്‍
പങ്കെടുത്തു.
സന്നിധാനത്ത്് സുരക്ഷയ്ക്ക് നേതൃത്വം നല്കാന്
യുവ ഓഫീസര്‍
സന്നിധാനത്ത്് സുരക്ഷാക്രമീകരണങ്ങള്‍ക്ക്
കാരൃക്ഷമമായ നേതൃത്വം നല്കി യുവ ഐ.പി.എസ.് ഉദ്യോഗസ്ഥന്
ശ്രദ്ധേയനാകുന്നു. 33 കാരനായ ഡോ. അരുള്‍ ആര്.ബി. കൃഷ്ണയാണ്
സന്നിധാനത്തെ പുതിയ സ്പെഷല്‍ ഓഫീസര്‍.
ആതുരസേവനത്തിന്റെ
വഴികളിലുടെ സഞ്ചരിച്ചുക്കൊണ്ടാണ്് ജന സുരക്ഷയിലേക്ക് ഡോ. അരുള്‍
ആര്.ബി. കൃഷ്ണ എന്ന യുവ ഐ.പി.എസ്് കാരന്റെ വരവ്. തിരുവന്തപുരം
മെഡിക്കല്‍കോളേജില്‍ നിന്ന് എം.ഡി. നേടിയ അദ്ദേഹം പോലീസ് മേഖല
തിരഞ്ഞെടുക്കുന്നത് യാദ്യച്ഛികമല്ല. റിട്ടയേര്‍ഡ് പോലീസ്
ഉദ്യോഗസ്ഥനായ ജി.ബി. ബാലകൃഷ്ണന് നായരുടെ മകനായ അരുള്‍ ചെറുപ്പം
മുതല്‍ പോലീസ് യൂണിഫോമിനെ ആദരിക്കുകയും സ്നേഹിക്കുകയും
ചെയ്തിരുന്നു. ഐ.പി.എസ്. സെലക്ഷന് ലഭിച്ചതോടെ തന്റെ ബാല്യകാല
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ പോസ്റ്റിങ് 2014
ജനുവരിയില്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു. കഴിഞ്ഞ
വര്‍ഷം സന്നിധാനത്തെ അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസറായി ജോലി
ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂര്‍ എ.എസ്.പി. യായി ജോലി
നോക്കുമ്പോഴാണ് സന്നിധാനം സ്പെഷല്‍ ഓഫീസറായി വരുന്നത്.
സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ച അതേ സമയം തന്നെയാണ് കൊച്ചി
ഡി.സി.പി. ആയി സ്ഥാനക്കയറ്റം ലഭിച്ചുവെന്ന ഉത്തരവ് കൈപ്പറ്റുന്നത്.
മകരവിളക്കിന് ശേഷം ശബരിമല നടയടച്ചാല്‍ കൊച്ചി ഡി.സി.പി. ആയി
ചുമതലയേല്‍ക്കും. അയ്യപ്പ സ്വാമിയുടെ ജന്മനക്ഷത്രമായ ഉത്രം
തന്നെയാണ് തന്റെയും മകന് ഭരതിന്റെയും നക്ഷത്രമെന്നത്
സന്തോഷകരമാണെന്ന് നിയുക്ത ഡി.സി.പി.
പറഞ്ഞു.
ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ശ്രീരഞ്ജിനിയാണ്
അമ്മ. ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ.
ദേവിയാണ് ഭാര്യ. നാലുമാസം പ്രായമുള്ള ഒരു മകനുണ്ട്, ഭരത് ഡി.
കൃഷ്ണ.
സന്നിധാനം ഭക്തിസാന്ദ്രമാക്കി നൃത്തസന്ധ്യയും ഭക്തി
ഗാനസുധയും
ശബരീശ സന്നിധിയിലെ ഓഡിറ്റോറിയത്തില്‍ രാധാമാധവം സ്കൂള്‍
ഓഫ് ഡാന്‍സ് അവതരിപ്പിച്ച ന്യത്തസന്ധ്യ ആയിരക്കണക്കിന് ഭക്തര്‍ക്ക് നയന
മനോഹര കാഴ്ചയൊരുക്കി. കന്നി അയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും
അരങ്ങിലെത്തിയ ന്യത്തത്തില്‍ വിവിധ ആരാധനാമൂര്‍ത്തികളായ ഗണപതി,
ശിവന്, മുരുകന്, അയ്യപ്പന്, വിഷ്ണു, മാരിയമ്മ, സരസ്വതി എന്നിവരെ
സ്തുതിക്കുന്ന സെമി ക്ലാസിക്കല്‍ ഗാനങ്ങളുടെ ന്യത്താവിഷ്കാരമാണ്
അവതരിപ്പിച്ചത്.
ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന
കലാപ്രകടനത്തില്‍ 15 ഗാനങ്ങള്‍ ന്യത്താവിഷ്കാരം നല്കി. ചേര്‍ത്തലയില്‍
15 വര്‍ഷമായി ന്യത്തം പഠിപ്പിക്കുന്ന രാധികടീച്ചറുടെ ശിഷ്യര്‍ കഴിഞ്ഞ മൂന്നു
വര്‍ഷമായി ശബരീശ സന്നിധിയില്‍ ന്യത്തം അവതരിപ്പിക്കുന്നുണ്ട്. പ്രാണ്‍,
അതുല്‍ രാധാകൃഷ്ണന്, അതുല്‍കൃഷ്ണ, ആദിത്യന്, ആദിശങ്കര്‍, ആര്യ,
അനീറ്റ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതേ
വേദിയില്‍ത്തന്നെ ചേര്‍ത്തലയില്‍ നിന്നും ഇവരോടൊപ്പം വന്ന
വിജ്ഞാനസന്തായിനി മഹാലക്ഷ്മി ക്ഷേത്രത്തിലെ ഭജനസംഘം അവതരിപ്പിച്ച
ഭക്തിഗാനസുധയും ഭക്തജനങ്ങള്‍ക്ക് പ്രിയങ്കരമായി.