250എംജി യുടെ ഗുളിക കഴിയ്ക്കാനാണ് ഡോക്ടര്‍
നിര്‍ദ്ദേശിച്ചതെങ്കില്‍ 500 എംജിയുടേത് വാങ്ങി നേര്‍പകുതിയാക്കിയാണ് പലപ്പോഴും
നമ്മള് ഉപയോഗിക്കുക.
എന്നാല്‍ ഇത്തരത്തില്‍ ഗുളികകള്‍ മുറിച്ച്
ഉപയോഗിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ബെല്‍ജിയത്തിലെ
ഖെന്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.
അഞ്ചു
പേരെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി സജ്ജരാക്കിയായിരുന്നു പഠനം. ഇവര്‍ക്ക്
ഗുളിക നേര്പകുതിയാക്കാനായി കൃത്യമായി മുറിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണങ്ങളും
നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഗുളികകള്‍ മുറിച്ചപ്പോള്‍ അളവ് മാറുന്നതാണ്
പ്രത്യാഘാതങ്ങള്‍ക്ക് കാരണം.
പ്രത്യേക ഉപകരണം ഉപയോഗിച്ചിട്ടുപോലും ഗുളിക
കൃത്യമായി മുറിയ്ക്കാനുള്ള ശ്രമത്തിന്റെ 13ശതമാനവും പാളി. ഇത്തരത്തില്‍ ഗുളികകളുടെ
അളവില്‍ പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കാര്യത്തില്‍ വന്‍
പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല