ലേക്ഷോര് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
Published on 30 January, 2012
മരട്: സേവന - വേതന വ്യവസ്ഥകള്‍
പുനര്നിര്ണയിക്കണമെന്നാവശ്യപ്പെട്ട് ലേക്ഷോര് ആശുപത്രിയിലെ നഴ്സുമാര്‍
അനിശ്ചിതകാല സമരം തുടങ്ങി. ശമ്പള പരിഷ്കരണം ഉള്‍പ്പെടെ ഇരുപതോളം
ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം ഇന്നു (Jan 30) രാവിലെ 7.30 മുതലാണ് ആശുപത്രിക്കു
മുന്പില് ആരംഭിച്ചിരിക്കുന്നത്.
നഴ്സസ് അസോസിയേഷന് (യുഎന്‍എ)യുടെ നേതൃത്വത്തില്‍ 700 ഓളം നഴ്സുമാരാണ്
ജോലി ബഹിഷ്കരിച്ചുകൊണ്ട് ഇന്നു രാവിലെ മുതല്‍
സമരരംഗത്തിറങ്ങിയിരിക്കുന്നത്. സമരംമൂലം രോഗികള്‍ക്കുണ്ടാവുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ബദല്‍ സംവിധാനം
ഏര്പ്പെടുത്തിയിട്ടുണെ്ടന്നും ബാഹ്യശക്തികളുടെ ഇടപെടലാണ് സമരത്തിന്റെ
പ്രേരണയെന്നും ലേക്ഷോര് മാനേജ്മെന്റ് അറിയിച്ചു. നഴ്സുമാര്‍ക്ക്
നിയമപ്രകാരമുള്ള വേതനം ഇപ്പോള്‍ തന്നെ നല്കിവരുന്നുണെ്ടന്നും
മാനേജ്മെന്റ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല