കേംബ്രിഡ്ജ്: കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെയും നൃത്തം ഡാന്‍സ്
അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ടാലന്റ് കണ്ടസ്റ്റ് 18ന്
കേംബ്രിഡ്ജില്‍ നടക്കും.
സിനിമാറ്റിക്, ഫോക്ക്, സെമിക്ലാസിക്കല്‍,
സിംഗിംഗ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍
എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. രാവിലെ 10 മുതല്‍ ചെറി ക്യൂന്‍
എഡിത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുക. എസ്ആര്‍
കാറ്ററിംഗ് കേംബ്രിഡ്ജ് ഒരുക്കുന്ന നാടന്‍ ഫുഡ്മേളയും
ഉണ്ടായിരിക്കും.
കേരള വോയിസ് കവന്‍ട്രി ലൈറ്റും സൗണ്ടും നിര്‍വഹിക്കും.
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാനചടങ്ങിലും പ്രശസ്ത
സാഹിത്യകാരന് കാരൂര്‍ സോമന്, ലണ്ടന്‍ സാഹിത്യവേദി സെക്രട്ടറി റെജി
നന്തിക്കാട്ട് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. പരിപാടിയിലേക്ക് ഏവരെയും
സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റാണി
കുര്യന് 07411782371, ഷാലി വിവിയന്‍ 07846692861. മത്സരം നടക്കുന്ന വേദിയുടെ
വിലാസം: Queen Edith Community Primary School, Godwin Way, Cherry hinton,
Cambridge CBI 8QP.