മയാമി: നടന് സുരാജ് വെഞ്ഞാറമൂടിനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും, അഞ്ച്
അമേരിക്കന്‍ മലയാളികള്‍ക്ക് വ്യത്യസ്ത കര്‍മ്മരംഗങ്ങളിലെ മികവിനു അവാര്‍ഡും നല്കി
ഫോമ സമാപന സമ്മേളനത്തില്‍ ആദരിച്ചു.
വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര
പതിപ്പിച്ച ജോര്‍ജ് തുമ്പയിലിനാണ് ഫോമാ ജേര്‍ണലിസം അവാര്‍ഡ് 2016.
ബിസിനസ്
എക്സലന്‍സ് അവാര്‍ഡ് ഫോമ മുന്‍ പ്രസിഡന്റുകൂടിയായ ജോണ്‍ ടൈറ്റസിനു സമ്മാനിച്ചു.
സാഹിത്യത്തിനുള്ള അവാര്‍ഡ് പ്രശസ്ത സാഹിത്യകാരി നീന പനയ്ക്കല്‍
ഏറ്റുവാങ്ങി.
കമ്യൂണിറ്റി ഔട്ട്റീച്ച് അവാര്‍ഡ് ഫ്ളോറിഡ ഹൗസ് ഓഫ്
റെപ്രസന്റേറ്റീവ്സിലേക്ക് 92-മത് ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന സാജന്
കുര്യനാണ്.
യൂത്ത് അച്ചീവര്‍ അവാര്‍ഡ് നേടിയ ലതിക മേരി തോമസ് ടലഹസിയില്‍
രണ്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ്.
അവര്‍ക്ക് വരാന്‍ കഴിയാത്തതിനാല്‍ അവാര്‍ഡ് വിന്‍സണ്‍ പാലത്തിങ്കല്‍ ഏറ്റുവാങ്ങി.
അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിച്ചത് രാജു വര്‍ഗീസ്, കുര്യന് വര്‍ഗീസ്,
രാജ് കുറുപ്പ്, യോഹന്നാന് ശങ്കരത്തില്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ്.
ഫോമാ
നടക മത്സരത്തില്‍ മികച്ച നടനായി സണ്ണി കല്ലൂപ്പാറ (ആരും പറയാത്ത കഥ)
തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി നിഴലാട്ടം നാടകത്തിലെ പ്രിമസ് ജോണ്‍
(ഡിട്രോയിറ്റ്) തെരഞ്ഞെടുക്കപ്പെട്ടു.
നാദം ജോണ്‍ ആണ് മികച്ച നടി.
നിഴലാട്ടം മികച്ച നാടകമായും, അതു സംവിധാനം ചെയ്ത അജിത്ത് അയ്യംപള്ളി മികച്ച
സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ നേടി.
പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍
ജോണ്‍ ടൈറ്റസിനും, ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാറിനും ചടങ്ങില്‍ അവാര്‍ഡ്
സമ്മാനിച്ചു.
സമാപന ദിനമായ ഇന്നലെ വേദിയില്‍ നിന്ന് ഇരുപത്തഞ്ചോളം മൈല്‍
അകലെ ടിവൈ ലേക്കില്‍ നടത്തിയ വള്ളംകളി മത്സരത്തില്‍ നാലു ടീമുകള്‍ പങ്കെടുത്തു.
മയാമി കേരള ഡ്രാഗണ്‍സ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും, ന്യൂയോര്‍ക്ക് ഭാരത്
ബോട്ട് ക്ലബ് രണ്ടാം സ്ഥാനവും നേടി. (റിപ്പോര്‍ട്ട് പിന്നാലെ).
വിജയ്
യേശുദാസിന്റെ ഗാനമേളയോടെയാണ് സമ്മേളനത്തിനു സമാപനം കുറിച്ചത്. (വിശദമായ
റിപ്പോര്‍ട്ടുകള്‍ പിന്നാലെ).