ടൊറന്റോ: ടൊറന്റോയില്‍ നടന്ന മാറ്റിവെയ്ക്കപ്പെട്ട ഫൊക്കാന തെരഞ്ഞെടുപ്പില്‍ ജനറല്‍
സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പോസ് ഫിലിപ്പിന്
69 വോട്ടും, എതിര് സ്ഥാനാര്‍ത്ഥി ടോമി കോക്കാട്ടിന് 56 വോട്ടും ലഭിച്ചു. ഒരു
വോട്ട് അസാധുവായി.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോയി ഇട്ടന്‍ 76
വോട്ടും, എതിര്‍സ്ഥാനാര്‍ത്ഥി ജോസഫ് കുര്യപ്പുറത്തിന് 48 വോട്ടും ലഭിച്ചു. രണ്ട്
വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റായി ജോസ് കാനാട്ട് (66 വോട്ട്)
തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന് 59 വോട്ട്. ഒരു വോട്ട്
അസാധു.
അസിസ്റ്റന്റ് സെക്രട്ടറിയായി ഡോ മാത്യു വര്‍ഗീസ് (69 വോട്ട്)
തെരഞ്ഞെടുക്കപ്പെട്ടു.. എതിര്‍സ്ഥാനാര്‍ത്ഥി ജോര്‍ജ് ഓലിക്കലിന് 57 വോട്ട് ലഭിച്ചു.
ട്രഷററായി ഷാജി വര്‍ഗീസും, അസിസ്റ്റന്റ് ട്രഷററായി ഏബ്രഹാം കളത്തിലും
തെരഞ്ഞെടുക്കപ്പെട്ടു.
ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ലീല മാരേട്ട് (70
വോട്ട്). രാജു സഖറിയയ്ക്ക് 54 വോട്ട്). 2 വോട്ട് അസാധു.