മെല്‍ബണ്‍: കേരള കോണ്‍ഗ്രസ്–എം വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി എംപിയെ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി അഭിനന്ദിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ വികസനത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തുന്നതില്‍ കാണിച്ച മികവ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടാന്‍ ഒരു നിമിത്തമായി എന്ന് കമ്മിറ്റി വിലയിരുത്തി.
അനുമോദന സമ്മേളനം പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. മെല്‍ബണ്‍ ഘടകം കോഓര്‍ഡിനേറ്റര്‍ സാബു പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി ട്രഷറര്‍ അലക്സ് കുന്നത്ത് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം, ഷാജന് ജോര്‍ജ്, ടോമി കുഞ്ചെറിയ, കിഷോര്‍ ജോസ്, സ്റ്റീഫന്‍ ഓക്കാട്ട്, തോമസ് ജയിക്കബ് എന്നിവര്‍ പ്രസംഗിച്ചു.