റിയാദ്: പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) സൗദി നാഷനല്‍ കമ്മിറ്റി രൂപവത്കരിച്ചു. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ രൂപവത്കരിച്ച 12 യൂണീറ്റുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സ്റ്റീഫന്‍ കോട്ടയം (നാഷനല്‍ കോഓര്‍ഡിനേറ്റര്‍ – മറാത്ത്), ഡോ. നാസര്‍ (പ്രസി – അല്‍ഖര്‍ജ്), സി.എന്‍ ഗോപന് (ജന. സെക്ര – ദമാം), ബോബി (ട്രഷ), റഫീഖ് കൊച്ചി (വൈ. പ്രസി – ദമ്മാം), സവാദ് ആയത്തില്‍ (ജോ. സെക്ര – അല്‍ഖര്‍ജ്), അസ്ലം പാലത്ത് (ജീവകാരുണ്യ കണ് – റിയാദ്), പ്രമോദ് കൊടുങ്ങല്ലൂര്‍ (പിആര്‍ഒ – മുസാഅ്മിയ), ഫവാസ് സലിം (ഉപദേശക സമിതി ചെയ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ വക്താവ് ജയന് കൊടുങ്ങല്ലൂര്‍, ജിസിസി ചെയര്മാന് അബ്ദുസ്സലാം, കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, ചന്ദ്രസേനന്, മുജീബ് കായംകുളം, ഷിബു ഉസ്മാന് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍