ബെര്‍ലിന്‍ : പ്രശസ്ത ജര്‍മന്‍ പ്രസിദ്ധീകരണം ആക്സല്‍ സ്പ്രിങ്ങറിന്റെ
ഉടമസ്ഥതയിലുള്ള ബില്‍ഡ് പത്രത്തിന്റെ (ബില്‍ഡ് സൈറ്റൂംഗ്) സ്റ്റാഫ്
റിപ്പോര്‍ട്ടര്‍ ജോണ്‍ പുത്തന്‍പുരയ്ക്കല്‍ ബര്‍ലിനില്‍ നടന്ന 62-ാമത്
അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ബര്‍ലിനാലെയില്‍ വച്ച് ബോളിവുഡ് നടന്
ഷാരൂഖ് ഖാന് (കിംഗ്ഖാന്), ബോളിവുഡ് നടി പ്രിയങ്ക ചോപ്രാ എന്നിവരെ
ഇന്റെര്‍വ്യൂ ചെയ്തു. പതിനായിരക്കണക്കിന് ആരാധകരോടൊപ്പം ആടിയും പാടിയും ഈ
ബോളിവുഡ് താരങ്ങള്‍ ബര്‍ലിനാലെയില്‍ തിളങ്ങി. 'കിംഗ്ഖാന് നിന്നെ ഞങ്ങള്‍
ഇഷ്ടപ്പെടുന്നു' എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ ഷാരുഖിന് ചുംബനം
നല്കി.
ഷാരൂഖ് ഖാന്റെ ചിത്രം ഡോണ്‍ രണ്ട് ഫെബ്രുവരി 11 ന് മേളയില്‍ നിറഞ്ഞ സദസില്‍
പ്രദര്‍ശിപ്പിച്ചു.. ഈ ചിത്രം ജര്‍മനിയിലെ മിക്കവാറും എല്ലാസ്ഥലങ്ങളിലും
പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ബര്‍ലിനിലും
പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബില്‍ഡ് പത്രത്തിന്റെ ബെര്‍ലിനിലെ സ്റ്റാഫ് റിപ്പോര്‍ട്ടറും മലയാളിയുമായ
ജോണ്‍ പുത്തന്‍പുരയ്ക്കലിന് ബോളിവുഡ് നടന് ഷാരൂഖ് ഖാന് (കിംഗ്ഖാന്),
ബോളിവുഡ് നടി പ്രിയങ്ക ചോപ്രാ എന്നിവരെ ഇന്റെര്‍വ്യൂ ചെയ്യാന്‍ അവസരം
കിട്ടി. പനിയും, ശക്തിയായ ക്ഷീണവും മൂലം അവശനായ ഖാരൂഖ് ഖാന് മുബൈയില്‍
നിന്നും വരാനിരുന്ന വിമാനം ക്യാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് ചാര്‍ട്ടര്‍
ഫ്ളൈറ്റിലാണ് ബെര്‍ലിനില്‍ എത്തിയത്. തിരക്കിനും, ക്ഷീണത്തിനും ഇടയില്‍
ജര്‍മനിയില പ്രശസ്ത പത്രത്തിന്റെ റിപ്പോര്‍ട്ടറും ഇന്ത്യക്കാരനുമായ ഒരു
റിപ്പോര്‍ട്ടര്‍ക്ക് ഇന്റെര്‍വ്യൂ നല്കാന് ഷാരൂഖ് ഖാനും, പ്രിയങ്ക
ചോപ്രായും സമയം കണ്ടെത്തി. ഷാരൂഖ് ഖാന് ജോണ്‍ പുത്തന്പുരയ്ക്കലിനോടൊപ്പം
ഡാന്‍സ് ചെയ്യാനും തയ്യാറായി.
എറണാകുളം ജില്ലയിലെ തെക്കന്‍പറവൂര്‍ സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍
ജോസ്-ശാന്ത ദമ്പതികളുടെ മൂത്ത മകനാണ് ജോണ്‍. ജര്‍മനിയിലെ നോര്ഡറൈന്
വെസ്റ്റ് ഫാളന്‍ സംസ്ഥാനത്തെ ഗ്ലാഡ്ബെക്കിലാണ് പുത്തന്‍പുരയ്ക്കല്‍
കുടുംബം താമസിക്കുന്നത്. ഗ്ലാഡ്ബെക്കില് ജനിച്ചു വളര്‍ന്ന ജോണ്‍
യൂണിവേഴ്സിറ്റി വിദ്യാഭ്യാത്തിനും, ജേര്‍ണലിസം പഠനത്തിനും ശേഷം കഴിഞ്ഞ
രണ്ടര വര്‍ഷമായി ബില്‍ഡ് പത്രത്തിന്റെ ബെര്‍ലിനിലെ ഒരു റിപ്പോര്‍ട്ടറായി
ജോലി ചെയ്യുന്നു. ബില്‍ഡ് പത്രത്തിന്റെ ബെര്‍ലിനിലെ റിപ്പോര്‍ട്ടര്‍ എന്ന
നിലക്ക് പല ലോകനേതാക്കളെയും, വിശിഷ്താഥികളെയും നേരില്‍ കാണാനും
ഇന്റെര്‍വ്യൂ ചെയ്യാനും ജോണിന് സാധിച്ചിട്ടുണ്ട്. ജോണിന്റെ സഹോദരന് ജെസ്
ഫ്രാങ്ക്ഫര്‍ട്ടിലെ കൊമേഷ്സ് ബാങ്ക് ഹെഡ് ഓഫീസില്‍ കംപ്യൂട്ടര്‍
വിഭാഗത്തില്‍ ജോലി ചെയ്യുന്നു. സഹോദരി സെന്റാ മൈന്‍സ് യൂണിവേഴ്സിറ്റി
ക്ലിനിക്കില്‍ മെഡിസിന് വിദ്യാത്ഥിയാണ്. മാതാപിതാക്കള്‍ ഗ്ലാഡ്ബെക്കിലെ
സെന്റ് ബാര്‍ബെറാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.