റിയാദ്: ഗള്‍ഫ് മാധ്യമം റിയാദ് ബ്യൂറോ ഇന്‍ ചാര്‍ജും സീനിയര്‍ റിപ്പോര്‍ട്ടറുമായ ഇനാം റഹ്മാന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്കി. മാധ്യമത്തില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പ് ഡെപ്യൂട്ടേഷനില്‍ സൗദി അറേബ്യയിലത്തെിയ ഇനാം ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയാണ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നത്. ഗള്‍ഫ് മാധ്യമത്തിന്റെ ദമാം, റിയാദ് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. നേരത്തെ മസ്കറ്റ്, ദുബായ്, ന്യൂഡല്‍ഹി ബ്യൂറോയിലും കോഴിക്കോട്, മലപ്പുറം, ബംഗളുരു യൂണിറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്.
ചടങ്ങ് മുന്‍ പ്രസിഡന്റ് ബഷീര്‍ പാങ്ങോട് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കോളമിസ്റ്റുമായ എം. റഷീദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. യാസീന്‍ അബ്ദുള്ള കവിത ചൊല്ലി. ട്രഷറര്‍ റശീദ് ഖാസിമി, ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, കെ.സി.എം അബ്ദുള്ള, ജലീല്‍ ആലപ്പുഴ, ഷാജി ലാല്‍, നജിം കൊച്ചുകലുങ്ക്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട്, ചീഫ് കോഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.