ലിമെറിക്: സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം സമാപിച്ചു. ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ലിമെറിക് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ധ്യാനത്തിന് ഫാ. ആന്റണി പറങ്കിമാലില്‍ നേതൃത്വം നല്കി. അവസാനദിവസമായ ഒന്‍പതിന് ആരംഭിച്ച ധ്യാനം ഓശാനയുടെ തിരുക്കര്‍മങ്ങളോടെ ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിച്ചു. ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി പറങ്കിമാലില്‍, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലിന് ഫാ. റോബിന് തോമസ് എന്നിവര്‍ നേതൃത്വം നല്കി.
വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ 13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് പെസഹായുടെ തിരുക്കര്‍മങ്ങളും 14ന് രാവിലെ ഒന്‍പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 15ന് (ശനി) രാത്രി 11ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങളും നടക്കും.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍