ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം കേന്ദ്രമായി രൂപീകൃതമായിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷപരിപാടികളുടെ ഔപചാരിക ഉത്ഘാടനം മെയ് 18 ന് അരങ്ങേറും. ദമ്മാം പാരഗണ്‍ ഹാളില്‍ വൈകുന്നേരം 6.30ന് നടക്കുന്ന ഉത്ഘാടനചടങ്ങില്‍, പ്രശസ്ത സിനിമ സംവിധായകനും, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ ശ്രീ. വിനയന് മുഖ്യാതിഥിയായി പങ്കെടുക്കും.
അടുത്ത ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നവയുഗം പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ആ ചടങ്ങില്‍ വെച്ച്, നവയുഗം കേന്ദ്രകമ്മിറ്റി ഏര്‍പ്പെടുത്തിയ എ.ബി ബര്ദാന് സ്മാരക നിസ്വാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തന പുരസ്കാരം, കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകനും, സാമൂഹ്യ, ജീവകാരുണ്യമേഖലകളിലെ സജീവ സാന്നിധ്യവുമായ ഇ.എം. കബീറിന് സമ്മാനിയ്ക്കും. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും ആ ചടങ്ങില്‍വെച്ച് ആദരിയ്ക്കും.
കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, സാഹിത്യ, ജീവകാരുണ്യ, മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി, പത്രക്കുറിപ്പിലൂടെ അറിയിച്ചു.