സിഡ്നി: ഓസ്ടേലിയ ന്യൂസിലന്‍ഡ് റീജിയനിലെ ആദ്യത്തെ മാര്‍ത്തോമാ ദേവാലയമായ സിഡ്നി ബെഥേല്‍ മാര്‍ത്തോമാ ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിവ്യ സംഗീത നിശ ’സെലെസ്റ്റിയല്‍ നൈറ്റ് 2’ വിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മെയ് 20 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാവുന്നതും ആറിനു തന്നെ പരിപാടികള്‍ ആരംഭിക്കുന്നതുമാണ് . മികച്ച കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും മിതമായ വിലയില്‍ രുചികരമായ ഭക്ഷണം ലഭ്യമാക്കുവാന്‍ ഭക്ഷണശാലയും പരിപാടിക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്ത ഗായകനായ ഇമ്മാനുവേല്‍ ഹെന്റി നയിക്കുന്ന സംഗീത ശുശ്രൂഷയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
മെല്‍ബണിലെ സംഗീത ഗ്രൂപ്പായ ഹാര്‍പ്സ് & ബീറ്റ്സ് ലൈവ് ഓര്ക്കസ്ട്രയൊരുക്കും.
ഇതിനോടകംതന്നെ പ്ലാറ്റിനം ,ഗോള്‍ഡ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നതിനാല്‍ ന്ന സില്‍വര്‍ ടിക്കറ്റുകള്‍ക്ക് അവശ്യമുള്ളവര്‍ സംഘടകരുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ്..ടിക്കറ്റുകള്‍ക്ക് ജോണ്‍ തോമസ് 0411667084 ഷാജി തോമസ് 0402038492
റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ