റിയാദ്: 24 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ജയചന്ദ്രനു റിയാദ് ഇന്ത്യന്‍ അസോസിയേഷന് (റിയ) യാത്രയയപ്പ് നല്കി. റിയയുടെ മുന്‍ വൈസ് പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായ ജയചന്ദ്രന് വാഫ്രാ കന്പനി ജീവനക്കാരനാണ്. പ്രസിഡന്റ് ബാലചന്ദ്രന് നായരുടെ അധ്യക്ഷതയില്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പൈലി ആന്റണി ഉപഹാരം സമര്‍പ്പിക്കുകയും അബ്ദുള്ള ,ജോര്‍ജ്, നസീര്‍, ക്ളീറ്റസ് ,ശേഖര്‍ , മെഹബൂബ് , കോശി ,മോഹന്‍ പോന്നത്ത് , ഇസക്കി,ഷാജഹാന്, ബിനു, മോനിച്ചന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചടങ്ങില്‍ വച്ച് ഉപരിപഠനത്തിനു പോകുന്ന അദ്ദേഹത്തിന്റെ മക്കള്‍ക്കും ഉപഹാരങ്ങള്‍ നല്കുകയുണ്ടായി. യാത്രയയപ്പ് പരിപാടിക്ക് ഷിജു വാഹിദ് നേതൃത്വം നല്കി.