ജിദ്ദ: ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശത്തോടെ തനിമ ജിദ്ദ സൗത്ത് സോണ്‍ മൂന്നു ദിവസത്തെ പഠനയാത്ര സംഘടിപ്പിച്ചു. അല്‍ ഉല, മദാഇന്‍ സാലിഹ്, ഹിജാസ് റെയില്‍വേ, മദ്യന് പ്രദേശം (ഐന്‍ മൂസ), തബൂക്ക്, ആസ്ട്ര ഫാം, മാഖ്ന ബീച്ച്, അഖ്ല് തുടങ്ങിയ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ സംഘടിപ്പിച്ച യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം ആളുകള്‍ പങ്കെടുത്തു. അബ്ദുള്‍ കരീം പുളിശേരി, ബഷീര്‍ വടക്കാങ്ങര എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍