ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി
അസോസിയേഷന് പ്രസിഡന്റ് ഷിനു ജോസഫിനെ ഫോമായുടെ 2018-20 വര്‍ഷത്തെ ട്രഷറര്‍
സ്ഥാനാര്‍ഥിയായി ന്യൂയോര്‍ക്ക് എംപയര്‍ റീജണ്‍ നാമനിര്‍ദേശം ചെയ്തു.
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സംഘടനക്ക് നല്‍കിവരുന്ന
പുത്തന്‍ ഉണര്‍വ് ഷിനുവിന്റെ നേതൃപാടവത്തിന് നല്ലൊരു ഉദാഹരണമാണ്.
ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരന് കൂടിയായ ഷിനു ഇക്കൊല്ലത്തെ
റിപ്പബ്ലിക്കന്‍ കമ്മിറ്റിയുടെ ബസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡിനും
അര്‍ഹനായിട്ടുണ്ട്. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകളിലും ഷിനു
പ്രവര്‍ത്തിച്ചുവരുന്നു.
എംപയര്‍ റീജണില്‍നിന്നുള്ള ജോണ്‍ സി. വര്‍ഗീസിനെ (സലിം) നേരത്തെതന്നെ
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. 2020ല്‍ ഫോമായുടെ
കണ്വന്ഷന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടത്തണമെന്നും കണ്വന്ഷന്
ഫോമായുടെ ചരിത്രത്തിലെ നാഴികകല്ലായി മാറണമെന്നും ഷിനുവിനെ നാമനിര്‍ദേശം
ചെയ്തുകൊണ്ട് എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ പറഞ്ഞു.
ജോണ്‍ സി. വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ്, മാര്‍ക്ക്
പ്രസിഡന്റ് മാത്യു മാണി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍
പ്രസിഡന്റും ഫോമായുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജെ. മാത്യൂസ്,
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി, ഫോമാ
പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്മാന് തോമസ് കോശി, റീജണല്‍
കോഓര്‍ഡിനേറ്റര്‍ ഷോളി കുന്പിളുവേലി, ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍
ജോഫ്രിന്‍ ജോസ്, മുന്‍ റീജണല്‍ പ്രസിഡന്റ് എം.എ. മാത്യു, വൈഎംഎ മുന്‍
പ്രസിഡന്റുമാരായ സുരേഷ് നായര്‍, ഷോബി ഐസക്, വിജയ് കുറുപ്പ്, നഷാനു നായര്‍,
തോമസ് മാത്യു, സഞ്ചു കളത്തിപ്പറന്പില്‍, കുര്യാക്കോസ് വര്‍ഗീസ്, സഞ്ചു
കുറുപ്പ്, രാജേഷ് പിള്ള, ഷൈജു കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.