കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 1656 പേര്‍ക്ക്
പൊതുമാപ്പ് നല്‍കും. അമീര്‍ ഷെയ്ഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ്
മുന്‍കൈയടുത്താണ് ഇത്തവണ മാപ്പ് നല്‍കുന്നത്. ഇതില്‍ 81 പേര് വനിതകളാണ്. 370
പേര് തടവുശിക്ഷയില്‍നിന്ന് മോചിതരാവുമ്പോള്‍ 1,181 പേര്‍ക്ക് ശിക്ഷയില്‍ ഇളവ്
ലഭിക്കുകയാണ് ചെയ്യുക. കൂടാതെ 105 തടവുകാര്‍ നാടുകടത്തലില്‍നിന്ന് ഒഴിവാകുകയും
ചെയ്യും.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായി ജയലിലായ തടവകുാരടെ 11
മില്യന്‍ ദീനാര്‍ എഴുതിത്തള്ളുകയും ചെയ്യും. ജയില്‍ മോചിതരാവുന്ന 370 പേരില്‍
സ്വദേശികളായ 74 പുരുഷന്മാരും രണ്ടു വനിതകളുമുണ്ട്. ശിക്ഷ ഇളവ് ലഭിക്കുന്ന 1,181
പേരില്‍ സ്വദേശികളായ 335 പുരുഷന്മാരും 26 വനിതകളുമുണ്ട്. നാടുകടത്തലില്‍നിന്ന്
മോചിരാവുന്ന 105 പേരിലും ഒരു വനിതയുണ്ട്.