'ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി' പി.യു. ചിത്രയ്ക്ക് ലാല്‍ കേയെര്സിന്റെ ആദരവ്.
ജഗത് കൃഷ്ണകുമാര്‍ Published on 09 October, 2017
2017 ഏഷ്യന്‍ അത്ലറ്റിക് മീറ്റ് സ്വര്‍ണമെഡല്‍ ജേതാവ് പി.യു. ചിത്രയ്ക്ക് ബഹ്റൈന്‍ ലാല്‍ കേയെര്സിനു വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ മോമെന്ടോ നല്കി ആദരിച്ചു. സെക്രെട്ടറി എഫ് എം ഫൈസല്‍, ട്രെഷറര്‍ ഷൈജു എന്നിവര്‍ സന്നിഹിതരായിരുന്നു.
പത്മശ്രീ മോഹന്‍ലാല്‍ തിരശ്ശീലയിലേക്ക് നടന്നു കയറിയ തിരനോട്ടം എന്ന സിനിമയിലെ ലാലേട്ടന്റ ആദ്യ സ്റ്റില്‍ ഇടപ്പഴഞ്ഞി ശ്രീധരന് എന്ന ഫോട്ടോ ഗ്രാഫറാണ് എടുത്തത്. ചില കേസുകള്‍ കൊണ്ട് ജപ്തി ചെയ്തു പോയ സ്റ്റുഡിയോ വീണ്ടെടുത്ത് കഷ്ടതയില്‍ കഴിയുന്ന ഇടപ്പഴഞ്ഞി ശ്രീധരന് തിരിച്ചു നല്കാന് വേള്‍ഡ് വൈഡ് ഉള്ള ലാല്‍ കെയെര്‍സ് യൂണിറ്റുകള്‍ കൈകോര്‍ക്കുകയാണ്. അതിലേക്ക് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സ്വരൂപിച്ച തുകയും ചടങ്ങില്‍ പി.യു. ചിത്ര കൈമാറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല