കവന്‍ട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളില്‍പെട്ട ഗായക സംഘങ്ങളെ അണിനിരത്തി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗര്‍ഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ അസാഫിയന്‍സും ചേര്‍ന്ന് എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തുന്നു.
ഡിസംബര്‍ 16 ന് കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബിലാണ് പരിപാടി. വിജയികള്‍ക്ക് ആയിരം പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ടും സമ്മാനമായി ലഭിക്കും.
ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാന്പിക്കല് മുഖ്യാതിഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ സംസാരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്കുശേഷം ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക്: 07828 456564, 07958236786.