ദുബായ് : മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ബദിയടുക്ക, കുമ്പടാജെ, ചെങ്കള പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങള്‍ ബെള്ളൂര്‍, കാറഡുക്ക, ദേലംപാടി, എന്മകജെ, പുത്തിഗെ എന്നീ പഞ്ചായത്തുകള്‍ സംയുക്തമായി ബദിയടുക്ക കേന്ദ്രീകരിച്ചു 2018 ജനുവരിയില്‍ നടത്താനിരിക്കുന്ന മുസ്ലിം ലീഗെ മലയോര മഹാ സമ്മേളനത്തിന്നെ ഗള്‍ഫ് തല പ്രചാരണവും നാട്ടില്‍ നിന്നും യു എ ഇ പര്യടനത്തിയ മുസ്ലിം ലീഗ് മണ്ഡലം ട്രഷററും സ്വാഗത സംഗം ചെയര്‍മാനും സ്വാഭിമാന്‍ കാസറഗോഡ് ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിനുള്ള സ്വീകരണവും 27 ഒക്ടോബര്‍ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയ്റ ബനിയാസിലെ വെസ്റ്റ് ബെസ്റ്റണ് പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കെ എം സി സി യുടെ കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഴുവന്‍ മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണം എന്ന് മലയോര സമ്മേളനം ഗള്‍ഫ് ചെയര്മാന് സലാം കന്യപ്പാടി അറിയിച്ചു. യോഗത്തില്‍ ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പുനഃസംഘടിപ്പിക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ മുഹമ്മദ് പിലാങ്കട്ട ജനറല്‍ സെക്രട്ടറി ഇ ബി അഹ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.