ധാക്കാ: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പാ മുസ്ലീം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. ധാക്കായിലെത്തിയ പാപ്പാ രോഹിങ്ക്യന്‍ എന്ന പേര് എടുത്തു പറഞ്ഞാണ് പ്രസംഗിച്ചത്.
തലസ്ഥാനമായ ധാക്കയിലെ മതസംഘടനയിലെ 16 അഭയാര്‍ത്ഥികളുമായി പാപ്പാ സംസാരിച്ചു. ഇന്നത്തെ ദൈവ സാന്നിദ്ധ്യം 'റോഹിങ്ക്യ'എന്നു വിളിക്കുന്നു. പാപ്പാ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം കണ്ട് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ചോദിച്ചത് ആദ്യം ഇതു രാജാവോ മുസ്ലിം നേതാവോ എന്നായിരുന്നു വ്യാഴാഴ്ച ബംഗ്ലാദേശിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ റോഹിങ്ക്യകളെ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാന്പിലെത്തി ചിത്രം കാണിച്ചത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍