സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലും മറ്റു സംസ്ഥാനങ്ങളിലെപോലെ ഒറ്റ അക്ക നന്പര് പ്ലേറ്റ് വരുന്നു. ഇതിന്റെ വിലയാകട്ടെ ഒരു ലക്ഷത്തിനുമേല്‍ ഫ്രാങ്കും.
ZH 1280 എന്ന നന്പര് ഒരു സൂറിച്ചുകാരന് സ്വന്തമാക്കിയത് 42,000 ഫ്രാങ്ക് നല്‍കിയാണ്. ഇതിനുമുന്‍പു ZH 1000 എന്ന നന്പറാണ് റിക്കാര്‍ഡ് വിലയ്ക്ക് വിറ്റുപോയത്. 1,31,000 ഫ്രാങ്കായിരുന്നു വില. പോയവര്‍ഷം ലേലത്തിലൂടെ മാത്രം സൂറിച്ച് ഭരണകൂടം സ്വന്തമാക്കിയത് 2.6 മില്യണ്‍ സ്വിസ് ഫ്രാങ്കാണ്. ഫാന്‍സി നന്പരുകളുടെ കച്ചവടത്തില്‍ കണ്ണുവച്ചിരിക്കുന്ന സംസ്ഥാന ഭരണകൂടം വന്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
പുതുതായി ഒന്നു മുതല്‍ മൂന്നുവരെ അക്കങ്ങളുടെ ഫാന്‍സി നന്പരുകളാണ് ലേലത്തിനെത്തുന്നത്. ZH 1 മുതല്‍ ZH 999 വരെയാണ് നന്പരുകള്‍.
തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ഫാന്‍സി നന്പറുകളായ SG 1 ന് 1,35,000 ഫ്രാങ്കിനും VS1 1,60, 000 ഫ്രാങ്കിനുമാണ് ലേലത്തില്‍ പോയത് . SG1 ന്റെ ലേലം ഫെബ്രുവരിയില്‍ നടക്കും.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍